»   » സുജിത്ത് ചിത്രത്തില്‍ പൃഥ്വിരാജ്

സുജിത്ത് ചിത്രത്തില്‍ പൃഥ്വിരാജ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദൃശ്യം, മെമ്മറീസ്, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ് എത്തുന്നു. ജെയിംസ് & ആലീസ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സുജിത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ജെയിംസ് & ആലീസ്.

സിറ്റി ഓഫ് ഗോഡ്, മെമ്മറീസ്, സെവന്‍ത്ത് ഡെയ്‌സ് എന്നീ ചിത്രങ്ങളിലും പൃഥ്വിരാജും സുജിത്ത് വാസുദേവും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചുക്കൊണ്ടിരിക്കുന്ന അനാര്‍ക്കലി, അമര്‍ അക്ബര്‍ എന്നീ പുതിയ ചിത്രങ്ങളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സുജിത്ത് വാസുദേവന്‍ തന്നെയാണ്.

prithviraj

ജെയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ആലീസ് എന്ന ഒരു പെണ്‍ക്കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സുജിത്ത് വാസുദേവന്‍ തന്നെ കഥ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പ്രശസ്ത എഴുത്തുക്കാരനും നിര്‍മ്മാതാവുമായ ഡോ.ജനാര്‍ദ്ദനനാണ്. ധര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന്‍ സേതു കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Prithviraj is all set to play the lead role in the directorial debut of cinematographer Sujith Vasudev. The movie has reportedly been titled as James And Alice. More details about the project are yet to be revealed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam