For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റീഫന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല.. ആഴം ആണ് കണക്ക്!! ലാലേട്ടന്റെ മാസ് ഡയലോഗുമായി പൃഥ്വി

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ലൂസിഫർ. നടൻ പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം ധരിച്ച് ലാലേട്ടൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തിയ ലൂസിഫർ കേരളത്തിന് അകത്തും പുറത്തും മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ലാലേട്ടനോടൊപ്പം മലയാള സിനിമയിലെ വൻ താരനിര തന്നെ ചിത്രത്തിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ ലാലേട്ടനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

  ആ കംപ്ലീറ്റ് ആക്ടര്‍ സംവിധായകനാകുമ്പോള്‍, ജിജ്ഞാസ ഒരു കാര്യത്തിൽ!! ലാലേട്ടൻ ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ പങ്കുവെച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ

  ലൂസിഫറിനു വേണ്ടി പെതുജനങ്ങൾ മാത്രമല്ല സിനിമ ലോകവും ഒന്നടങ്കം കാത്തിരുന്മു എത്തതാണ് ഏറെ ശ്രദ്ധേയമായ സംഗതി. അടുത്ത കാലത്ത് മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. അഭിനയം മാത്രമല്ല സംവിധാനവും തനിയ്ക്ക് വഴങ്ങുമെന്ന് ഒറ്റ ചിത്രത്തിലൂടെ പൃത്വി തെളിയിച്ചിരിക്കുകയാണ്. നിരവധി അനുഭവങ്ങളാണ് ലൂസിഫർ എന്ന ഒറ്റ ചിത്രം താരങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോഴിത ലൂസിഫറിലെ ലാലേട്ടന്റെ മാസ് ഡയലോഗ് പങ്കുവെച്ച് പൃഥ്വിരാജ്.

  അമ്മയാകാൻ തയ്യാറെടുത്ത് നടി നേഹ അയ്യർ!! മാഞ്ഞു പോയ സന്തോഷം തിരികെ പിടിച്ച് നടി...

  സ്റ്റീഫൻ നെടുമ്പള്ളി

  സ്റ്റീഫൻ നെടുമ്പള്ളി

  ഏത് കഥാപാത്രവും അതിന്റേതായ തന്മയത്തോടെ പ്രേക്ഷകർകക് മുന്നിൽ അവതരിപ്പിക്കുന്ന നടനാണ് മോഹൻലാൽ. കുടുംബനാഥനായും ഡോണായും, രാഷ്ട്രീയക്കാരനായും വന്ന് പ്രേക്ഷകരുടെ കയ്യിടി വാങ്ങി കൂട്ടാൻ താരത്തിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ഇത് പല ആവർത്തി ലാലേട്ടൻ തെളിയിച്ചതുമാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ലാലേട്ടൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവ് പ്രേക്ഷകർ വൻ ആഘോഷമാക്കിയിരിക്കുകയാണ്.

   ഇത്രയും പ്രതീക്ഷിച്ചില്ല

  ഇത്രയും പ്രതീക്ഷിച്ചില്ല

  അഭിനയത്തിൽ നിലയിൽ പ്രേക്ഷകരെ ഒരിക്കൽ പോലും നിരാശപ്പെടുത്താത്ത നടനാണ് പൃഥ്വിരാജ്. പൃഥ്വിയെന്ന നടനെ പോലെ തന്നെയാണ് സംവിധായകനും. ലൂസിഫർ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നുള്ള പ്രേക്ഷകരുടെ ധാരണയ്ക്ക് അല്പം പോലും കോട്ടം തട്ടാതെയായിരുന്നു പൃഥ്വി ചിത്രം ഒരുക്കിയത്. ഒരു മികച്ച നടൻ മാത്രമല്ല ഒരു മികച്ച സംവിധായകനാണെന്നും കൂടി കന്നി ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് താരം. പ്രേക്ഷകർ പ്രതീക്ഷിച്ചതിലും ഒരുപിടി അധികമാണ് ലൂസിഫറിലൂടെ താരം പ്രേക്ഷകർക്കായി നൽകിയിരിക്കുന്നത്.

   ഓരേ രംഗത്തിനും നിരവധി കഥകൾ‌

  ഓരേ രംഗത്തിനും നിരവധി കഥകൾ‌

  ലൂസിഫർ എന്ന ചിത്രത്തിനെ കുറിച്ച് നിരവധി കഥകളാണ് താരങ്ങൾക്ക് പറയാനുള്ളത്. ചിത്രത്തിന്റെ ഓരോ സീനുകൾക്കും ഒരുപാട് ഓഫ് സ്ക്രീൻ കഥകൾ പറയാനുണ്ട്. പൃഥ്വിരാജ് ചിത്രത്തിലെ ഓഫ് സ്ക്രീൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകൾ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് പിന്നിലുള്ള കഥകളും താരം പങ്കവെച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ലാലേട്ടന്റെ ഡയലോഗ് പങ്കുവെച്ചിരിക്കുകയാണ് താരം.

   ലാലേട്ടന്റെ മാസ് ഡയലോഗ്

  ലാലേട്ടന്റെ മാസ് ഡയലോഗ്

  ലൂസിഫറിലെ ലാലേട്ടന്റെ ഒരു മാസ് ഡയലോഗാണ് ഇക്കുറി പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താരത്തിന്റെ ചിത്രവുമുണ്ട്. വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യമുണ്ടെന്നറിയാം.... പക്ഷേ സ്റ്റീഫന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല... ആഴം ആണ് കണക്ക്- ലൂസിഫറിലെ ലാലേട്ടന്റെ ചിത്രത്തനൊപ്പം പൃഥ്വി കുറിച്ചു.

   ലൂസിഫറിന്റെ രണ്ടാം ഭാഗം

  ലൂസിഫറിന്റെ രണ്ടാം ഭാഗം

  സോഷ്യൽ മീഡിയയിലേയും സിനിമ ഗ്രൂപ്പുകളിലേയും പ്രധാന ചർച്ച വിഷയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നുള്ള സൂചനയാണ് സംവിധായകൻ പൃഥ്വിരാജിന്റേയും തിരക്കഥകൃത്ത് മുരളി ഗോപിയുടേയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. അബ്രഹാം ഖുറോഷി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വി എത്തിയിരുന്നു. ഇനി എല്ലാവർക്കും അറിയേണ്ടത്. സ്റ്റീഫൻ നെടുമ്പള്ളിയും അബ്രഹാം ഖുറേഷിയും തമ്മിലുള്ള ബവന്ധത്തെ കറിച്ചാണ്. ഇതായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  English summary
  Prithviraj Sukumaran out lucifer mohanlal Dialogue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X