»   » നടക്കില്ലെന്ന് കരുതിയ വിമാനം പറക്കും! പിന്നാലെ പൃഥ്വിരാജിന്റെ സ്വപ്‌ന സിനിമയും, അത് ലൂസിഫറല്ല!

നടക്കില്ലെന്ന് കരുതിയ വിമാനം പറക്കും! പിന്നാലെ പൃഥ്വിരാജിന്റെ സ്വപ്‌ന സിനിമയും, അത് ലൂസിഫറല്ല!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധയോടെയും ഗൗരവത്തോടെയും സിനിമയെ സമീപിക്കുന്ന നടനാണ് പൃഥ്വിരാജ്. കൈ നിറയെ ചിത്രങ്ങളുമായി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഇടമുറിയാത്ത യാത്രയിലാണ് പൃഥ്വിരാജ്. ഓണത്തിന് തിയറ്ററിലെത്തിയ ആദം ജോണിന് ശേഷം പൃഥ്വിയുടെ ക്രിസ്തുമസ് ചിത്രം വിമാനം റിലീസിന് തയാറെടുക്കുകയാണ്.

റെക്കോര്‍ഡുകളില്ലാത്ത നടനല്ല മമ്മൂട്ടി, മോഹന്‍ലാലിന് ഇനി സ്വപ്‌നം കാണാനാകില്ല ഈ റെക്കോര്‍ഡുകള്‍!

ഫാന്‍സ് പേജില്‍ വില്ലന്‍ മാറി 'പുല്ലന്‍' ആയി, അതിര് വിട്ട് ആരാധകര്‍... മൗനം പാലിച്ച് താരങ്ങളും!

ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് വിമാനം തിയറ്ററിലേക്ക് എത്തുന്നത്. വിമാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് തങ്ങളുടെ സ്വപ്‌ന സംരംഭത്തേക്കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്.

വിമാനം പൂര്‍ത്തിയാക്കി

പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനം തന്റെ സ്വപ്‌ന പദ്ധതിയാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ചിത്രം സാധ്യമാകില്ല എന്ന ഘട്ടത്തിലാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരക്ക കേള്‍ക്കുന്നതും കാര്യങ്ങള്‍ മാറി മറിയുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

വിശ്വാസത്തിന് നന്ദി

ഈ സിനിമയോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ കാണിച്ച വിശ്വാസത്തിന് പൃഥ്വിരാജ് നന്ദി പറയുന്നുണ്ട്. പ്രദീപ് നായരുടേയും ടീമിന്റേയും തികഞ്ഞ ആഗ്രഹവും സമര്‍പ്പണവും എല്ലാം ഭംഗിയാക്കി. വളരെ നല്ല രീതിയില്‍ ആസൂത്രണം ചെയ്തതും നന്നായി നടപ്പിലാക്കിയതുമായ ചിത്രമാണ് വിമാനമെന്നും താരം പറയുന്നു.

കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുന്നു

പൃഥ്വിരാജും പ്രദീപ് നായരും വിമാനത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. താനും പ്രദീപും പങ്കുവച്ച സ്വപ്‌നമാണെന്നും പുതിയ ചിത്രം പ്രഖ്യാപിക്കാന്‍ ഇതിലും നല്ല സമയമില്ല. മീറ്റര്‍ ഗേജ് 1904 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന് ചോദിക്കരുതെന്നും പൃഥ്വിരാജ് കുറിക്കുന്നു.

എഞ്ചിനീയര്‍ കുരുവിളയുടെ കഥ

ഭീമമായ ഗവേഷണവും തയാറെടുപ്പും ഈ ചിത്രത്തിന് ആവശ്യമാണ്. ചരിത്രം, ഭാവന, പ്രേമം, മനുഷ്യന്റെ നന്മ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജ് 1904. സ്‌നേഹത്തിന് വേണ്ടി അസാധ്യമായതിനെ സാധ്യമാക്കി തീര്‍ത്ത എഞ്ചിനീയര്‍ കുരുവിളയുടെ കഥയാണിതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസ് റിലീസ്

പൃഥ്വിരാജിന്റെ ക്രിസ്തുമസ് റിലീസായിട്ടാണ് വിമാനം തിയറ്ററിലേക്ക് എത്തുന്നത്. വിമാനത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം പത്ത് കിലോയോളം പൃഥ്വിരാജ് കുറച്ചിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ മികവുറ്റ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും വിമാനത്തിലേത്.

ആദ്യ പ്രതിബന്ധം എബി

വിമാനത്തിന്റെ സമാനമായ പ്രമേയത്തില്‍ എബി എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം പ്രഖ്യാപിച്ചത് വിമാനത്തിന് തിരിച്ചടിയായിരുന്നു. എബിക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും രണ്ടും രണ്ട് സിനിമയാണെന്ന് കണ്ടെത്തിയ കോടി എബിക്ക് റിലീസ് അനുവദിച്ചു.

യഥാര്‍ത്ഥ കഥാപാത്രം

ജീവിച്ചിരുന്ന യഥാര്‍ത്ഥ കഥപാത്രമായി പൃഥ്വിരാജ് വേഷപ്പകര്‍ച്ച നടത്തുന്നത് ഇത് രണ്ടാം തവണയാണ്. സെല്ലുലോയിഡ് എന്ന ചിത്രത്തില്‍ ജെസി ഡാനിയേലായി വേഷമിട്ടിരുന്നു. വിമാനം തൊടുപുഴ സ്വദേശിയായ ബധിരനും മൂകനുമായ സജിയുടെ കഥയാണ്.

English summary
Prithviraj announce his next project with Vimanam director Pradeep M Nair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam