twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്തിനെക്കുറിച്ച് പൃഥ്വിരാജ്! നിന്നെക്കൊണ്ട് അതിന് പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നു

    |

    പൃഥ്വിരാജിന്റെ കരിയറില്‍ ഏറെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് നന്ദനം. ഈ ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. ഫാസിലായിരുന്നു പൃഥ്വിരാജിനായി ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രം ചെയ്യാനുള്ള തിരക്കിനിടയിലായിരുന്നു അദ്ദേഹം. തന്റെ കതാപാത്രത്തിന് പറ്റിയ രൂപമല്ല പൃഥ്വിയുടേതെന്ന് പറഞ്ഞ് താരത്തെ രഞ്ജിത്തിന് അരികിലേക്ക് വിടുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിനെ കണ്ടമാത്രയില്‍ തന്നെ രഞ്ജിത്തിന് ഇഷ്ടമായിരുന്നു. അങ്ങനെയാണ് നന്ദനം സംഭവിച്ചത്. രഞ്ജിത്ത് എന്ന സംവിധായകന് തന്റെ കരിയറില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തുറന്നുപറയുകയാണ് പൃഥ്വിരാജ്.

    രഞ്ജിത്തേട്ടനാണ് എന്റെ ഗുരുനാഥന്‍ എന്ന് പറഞ്ഞായിരുന്നു പൃഥ്വി സംസാരിച്ച് തുടങ്ങിയത്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിനയിക്കാന്‍ കഴിയുമെന്ന് എനിക്ക് പോലും ഉറപ്പില്ലാതിരുന്ന സമയത്താണ് അദ്ദേഹം എന്നെ നായകനാക്കി സിനിമയൊരുക്കുന്നത്. നിന്നെക്കൊണ്ട് അത് പറ്റുമെന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞ് തന്നത് അദ്ദേഹമായിരുന്നു.

    എന്‍രെ കരിയര്‍ സംഭവിച്ചത് തന്നെ അദ്ദേഹം കാരണമാണ്. ഡയലോഗുകള്‍ പറയുന്ന രീതി, മോഡുലേഷന്‍, ക്യാമറയ്ക്ക് മുന്‍പിലുള്ള എന്‍രെ ബിഹേവിയര്‍ എല്ലാം രഞ്ജിയേട്ടന്റെ സ്വാധീനമാണ്. രഞ്ജിയേട്ടന്‍ പറഞ്ഞ് തന്ന കാര്യങ്ങള്‍ ഞാന്‍ എന്‍രെ എക്‌സ്പീരിയന്‍സും വെച്ച് ചേര്‍ത്താണ് ചെയ്യുന്നത്. ഞാനെന്ന അഭിനേതാവിനെ തിരിച്ചറിഞ്ഞത് രഞ്ജിത്ത് എന്ന സംവിധായകനാണ്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നാണ് താന്‍ കരുതുന്നത്.

    Recommended Video

    Revathy Sampath about Mammootty's viral photo | FilmiBeat Malayalam

    Prithviraj

    നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവരിലൂടെയെല്ലാം സിനിമയെ പഠിക്കുകയായിരുന്നു. മണിര്തനം കാരണമാണ് താന്‍ സിനിമയിലേക്ക് വന്നതെന്ന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഫിലിം മേക്കിംങ് പഠിക്കണമെന്നും സംവിധായകനാവണമെന്നുമൊക്കെ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ്. ഫിലിം മേക്കിംഗിനൊരു ഗ്രാമര്‍ ഉണ്ടെങ്കില്‍ അതൊക്കെ തകര്‍ത്തുകൊണ്ട് പുതിയ സ്റ്റൈല്‍ കൊണ്ടുവന്നത് അദ്ദേഹമാണെന്നും പൃഥ്വിരാജ് പറയുന്നു.

    അദ്ദേഹത്തിന്റെ ഓരോ സിനിമയിലും മാറ്റങ്ങളുണ്ട്. ജീവിതത്തില്‍ തന്നെ വലിയ ആഗ്രങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത്. എന്റെ 25ാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയില്‍ നായകനാവാനുള്ള അവസരമാണ് എനിക്ക് ലഭിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അതെന്റെ മുജ്ജമ സുകൃതമോ അച്ഛനോ അമ്മയോ ചെയ്ത നന്മയോ ആയിരിക്കും. എന്തുകൊണ്ടാണ് ആ ചിത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതെന്ന് ഞാന്‍ ചോദിച്ചില്ല. ആദ്യം തന്നെ അദ്ദേഹത്തിന്റെ ചോയ്‌സ് ഞാനായിരുന്നുവെന്ന് അറിഞ്ഞിരുന്നു. അതിലൊരുപാട് സന്തോഷമുണ്ട്.

    English summary
    Prithviraj Sukumaran Revealed Ranjith Has Great Influence In His Acting Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X