പൃഥ്വി ഇനി പറക്കുന്നത് നാലു കോടി രൂപയുടെ വാഹനത്തിൽ, താരത്തിന്റെ ആഡംബര കാർ ഇത്! ചിത്രങ്ങൾ കാണാം
ലംബോർഗിയാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്
നമ്മുടെ മലയാളം സിനിമ താരങ്ങൾക്ക് വാഹനം എന്നും ഒരു വീക്കിനസ് തന്നെയാണ്. മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻ ലാലിന്റേയും മമ്മൂട്ടിയുടേയും വാഹ പ്രേമം പണ്ടെ നാട്ടിൽ പാട്ടാണ്. അതു പോലെ യുവതാരങ്ങളായ ദുൽഖർ, ആസിഫ് അലി, അജു എന്നിവരും ഇക്കാര്യത്തിൽ ഒട്ടു പിന്നിലല്ല.

ഇപ്പോഴിത ആഢംബര വാഹന ശ്രേണിയിലേയ്ക്ക് ഒരു പുതിയ അതിഥിയുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ്. ലംബോർഗിയാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം മൂന്നര കോടിയ്ക്ക് മേൽ വരും ഇതിന്റെ വില. ജർമ്മൻ കമ്പനിയായ ലംബോർഗിയുടെ ഹുറാക്കാൻ ആണ് പൃഥ്വിയുടെ പുതിയ അതിഥി.

കഴിഞ്ഞ മാസം ബെംഗളുരുവിൽ ബുക്ക് ചെയ്ത് വാഹനം (ഫെബ്രുവരി 28) ബുധനാഴ്ചയാണ് പൃഥ്വിയുടെ വീട്ടിലെത്തിയത്. താൽക്കാലിക രജിസ്ട്രേഷനാണ് വാഹനത്തിന് ഇപ്പോൾ ഉള്ളത്. ലംബോർഗിയുടെ ഹുറാക്കാൻ മോഡലിന് കേരളത്തിൽ ഏതാണ്ട് നാല കോടി രൂപയോളം വില വരും.



Click it and Unblock the Notifications











