Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 3 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 4 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം പിടിക്കും; എഐഎഡിഎംകെ-ബിജെപി സഖ്യം തകരുമെന്നും സർവ്വേ
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സച്ചിയുടെ സ്വപ്നം സാക്ഷാത്കരിച്ച് പൃഥ്വിരാജ് സുകുമാരന്‍, കൈയ്യടിച്ച് ആരാധകര്‍
അയ്യപ്പനും കോശിയും എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ഈ വര്‍ഷം തരംഗമായ കൂട്ടുകെട്ടാണ് പൃഥ്വിരാജും സച്ചിയും. പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് സച്ചിയും പൃഥ്വിയും വീണ്ടും ഒരുമിച്ചത്. പൃഥ്വിക്കൊപ്പം ബിജു മേനോനൊപ്പം മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചിക്കൊപ്പം മുന്‍പും നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച താരമാണ് പൃഥ്വി.
ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
ചോക്ലേറ്റ് മുതല്‍ അയ്യപ്പനും കോശിയും വരെയുളളതാണ് ഇവരുടെ കൂട്ടുകെട്ട്. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു പൃഥ്വിയും സച്ചിയും. പ്രിയ സുഹൃത്തുമായുളള ആത്മബന്ധത്തെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും പൃഥ്വി തുറന്നുപറഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തായിട്ടായിരുന്നു സച്ചി മലയാളത്തില്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് സംവിധായകനായും തുടക്കം കുറിച്ചപ്പോള്‍ ആദ്യ ചിത്രത്തില്‍ നായകന് ഉറ്റചങ്ങാതി പൃഥ്വി തന്നെയായിരുന്നു.

പൃഥ്വി നായക വേഷത്തില്‍ എത്തിയ അനാര്‍ക്കലി എന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടി. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറായിരുന്നു. അതേസമയം ക്രിസ്മസ് നാളില്‍ പ്രിയ സുഹൃത്തിന്റെ ആഗ്രഹം സഫലീകരിച്ച് പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കാതെയാണ് സച്ചി വിടപറഞ്ഞത്.

ഇപ്പോള്‍ കൂട്ടുകാരന്റെ ആ വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് പൃഥ്വിരാജ്.
സച്ചിയുടെ പേരില്‍ ഒരു ബാനര്‍ തുടങ്ങിയ കാര്യം അറിയിച്ചുകൊണ്ടാണ് നടന് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഒരു വീഡിയോയ്ക്കൊപ്പമാണ് പൃഥ്വിയുടെ പുതിയ പോസ്റ്റ് വന്നത്. നടന്റെ വാക്കുകളിലേക്ക്: നമസ്കാരം എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍, ഡിസംബര്‍ എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുളള ദിവസമാണ്.

എന്റെ പ്രിയ സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുളള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും ആഗ്രഹ പൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്മെന്റ് നടത്തുകയാണ്.

സച്ചി ക്രിയേഷന്‍സ്. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. സച്ചി ക്രിയേഷന്‍സിന്റെ ടൈറ്റില്‍ വീഡിയോ പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പത്തിലധികം സിനിമകള്‍ക്ക് വേണ്ടിയാണ് സച്ചി തിരക്കഥയെഴുതിയത്. ഇതില്‍ അഞ്ചെണ്ണം തിരക്കഥാകൃത്തും സംവിധായകനുമായ സേതുവിനൊപ്പം ആയിരുന്നു.

ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ തുടക്കം കുറിച്ചത്. പിന്നീട് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി മാറി. പൃഥ്വിരാജിനൊപ്പം ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്, അനാര്‍ക്കലി, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സിനിമകളിലാണ് സച്ചി പ്രവര്‍ത്തിച്ചത്.