»   » ഏറ്റവും വലിയ ദുഃഖം അതാണ്, 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...' പാടിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്

ഏറ്റവും വലിയ ദുഃഖം അതാണ്, 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...' പാടിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു നല്ല നടന്‍ എന്നതിനപ്പുറം പൃഥ്വിരാജ് മികച്ചൊരു ഗായകന്‍ കൂടെയാണെന്ന് ആരാധകര്‍ക്കറിയാം. പുതിയ മുഖം എന്ന ചിത്രത്തിലെ 'കാണേ കാണേ...' എന്ന പാട്ട് പാടിക്കൊണ്ടാണ് തുടക്കം. അവിടെ നിന്ന് ഇങ്ങോട്ട് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ 'പ്രേമമെന്നാല്‍ എന്താണ് പെണ്ണേ...' എന്ന പാട്ട് വരെ ഒന്‍പതോളം പാട്ടുകള്‍ പൃഥ്വി പിന്നണിയില്‍ പാടി.

സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?

പൃഥ്വി ഇത്രയും വലിയ ഗായകനാകുന്നതിന് മുന്‍പ് ഒരു വേദിയില്‍ പാടിയ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വളരെ പഴയ ആ വീഡിയോയില്‍ പൃഥ്വി തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ചും പറയുന്നു...

ആ നഷ്ടം ജോണ്‍സണ്‍ മാസ്റ്റര്‍

ഒരു സ്‌റ്റേജ് ഷോയില്‍ പൃഥ്വിയോട് അടിപൊളി പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആ ദുഃഖത്തെ കുറിച്ച് പൃഥ്വി പറഞ്ഞത്. തന്റെ കരിയറിലെ ഏറ്റവും വലിയ ദുഃഖമാണ് ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതത്തില്‍ പിറന്ന ഒരു പാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത്. ഇനി അത് ഒരു സ്വപ്‌നം മാത്രമാണെന്നും പൃഥ്വിരാജ് പറഞ്ഞു..

പാടിയ പാട്ട്

ജോണ്‍സണ്‍ മാസ്റ്ററിന്റെ വേര്‍പാടില്‍ ദുഃഖം അറിയിച്ച ശേഷം, അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റായ ഒരു പാട്ട് വളരെ മനോഹരമായി പൃഥ്വിരാജ് പാടി. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച കിരീടം എന്ന ചിത്രത്തിലെ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...' എന്ന പാട്ടാണ് പാടിയത്..

ഇതാണത്

ഫാസ്റ്റ് സോങ് മാത്രമല്ല, ഇതുപോലെയുള്ള ക്ലാസിക് പാട്ടുകളും തനിയ്ക്കും വഴങ്ങും എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൃഥ്വി തെളിയിച്ചതിന്റെ സാക്ഷ്യമാണിത്.. റിമ കല്ലിങ്കലിന്റെയും ഭാര്യ സുപ്രിയയുടെ സാമിപ്യത്തില്‍ പൃഥ്വി പാട്ട് പാടുന്ന വീഡിയോ കാണൂ..

പൃഥ്വിയുടെ പാട്ടുകള്‍

പുതിയ മുഖത്തിലെ കാണേ കാണേ... എന്ന പാട്ടിന് ശേഷം, കാറ്റ് പറഞ്ഞതും... (താന്തോന്നി), കേട്ടില്ലേ കേട്ടില്ലേ.. (പോക്കിരി രാജ), ഞാന്‍.. (അന്‍വര്‍), വടക്ക് വടക്ക് .. (ഉറുമി), തര്‍സണ്‍ ആന്റണി കമിങ് ബാക്ക് ടു സിനിമ... (ഹീറോ), ഒരു കഥ പറയുന്ന ലോകം... (സെവന്‍ത് ഡേ), ഇവിടെ.. (ഇവിടെ), പ്രേമമെന്നാല്‍.. (അമര്‍ അക്ബര്‍ അന്തോണി) എന്നീ പാട്ടുകളും പൃഥ്വി പാടി ഹിറ്റാക്കിയതാണ്.

English summary
Prithviraj sung the song from Mohanlal's film Kireedam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam