Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണം! പൃഥ്വിരാജിന്റെ മനസ്സ് കീഴടക്കിയ ബോളിവുഡ് താരം ആരാണെന്നറിയുമോ?കാണൂ
സിനിമയുമായി മുന്നേറുന്നതിനിടയില്‍ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ചും പൃഥ്വിരാജ് ശ്രദ്ധിക്കാറുണ്ട്. ലൈറ്റിങ്ങിനെക്കുറിച്ചും ക്യാമറ മൂവ്മെന്റിനെക്കുറിച്ചുമൊക്കെ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്ന് പല സംവിധായകരും പറഞ്ഞിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധാന മോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം ലൂസിഫറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആശീര്‍വാദ് സിമിനാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.
പാന്റ്സ് എവിടെയെന്ന ആരാധകന്റെ ചോദ്യത്തിന് അമല പോള്‍ നല്കിയ മറുപടി? പൊളിച്ചുവെന്ന് സോഷ്യല്‍ മീഡിയ!
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാറായ പൃഥ്വിയും ഒരുമിച്ചെത്തുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. സ്റ്റീഫന്‍ കുന്നമ്പിള്ളി ന്നെ രാഷ്ട്രീയക്കാരനായാണ് താരമെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സൂപ്പര്‍ താരമായ പൃഥ്വിരാജിനെ ആ ലൊക്കേഷനില്‍ കാണാനാവുന്നില്ലെന്നും സംവിധായകനെന്ന നിലയില്‍ അനായാസേനയാണ് അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതും. ഇടയ്ക്ക് ക്ഷോഭിതനായാണ് താരത്തെ കണ്ടതെന്നും സംവിധായകനെന്ന നിലയില്‍ അത് അത്യാവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പൃഥ്വിയുടെ സംവിധാനത്തില്‍ പ്രതീക്ഷയുണ്ടെന്നും അതാണ് ചെറിയ കഥാപാത്രമാണെന്നറിഞ്ഞിട്ടും ആ വേഷം ഏറ്റെടുത്തതെന്ന് ടൊവിനോയും പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവസരം ലഭിച്ചാല്‍ താന്‍ ബോളിവുഡിലേക്ക് വീണ്ടുമെത്തുമെന്ന് പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബിയുടെ കടുത്ത ഫാനാണ് താനെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമാണെന്നും താരം പറയുന്നു. അയ്യ, ഔറംഗസീബ്, നാം ശബാന തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പൃഥ്വിരാജ്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍