»   » പൃഥ്വി കറുത്ത സല്‍മാന്‍!!

പൃഥ്വി കറുത്ത സല്‍മാന്‍!!

Posted By:
Subscribe to Filmibeat Malayalam
Prithviraj
അയ്യ കണ്ട് പലരും അയ്യട എന്നായിപ്പോയെങ്കിലും ചിത്രത്തില്‍ സിക്‌സ് പാക്ക് ബോഡിയുമായെത്തുന്ന യുവാവിനെ ബോളിവുഡിന് ശ്ശി ബോധിച്ചുവെന്നാണ് ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കറുത്ത് സല്‍മാനെന്നൊരു വിശേഷണവും ബോളിവുഡ് പൃഥ്വിയ്ക്ക് ചാര്‍ത്തിക്കൊടുത്തുവെന്നാണ് അവിടെ നിന്ന് ലഭിയ്ക്കുന്ന വിവരം. സച്ചന്‍ കന്ദാല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യയില്‍ മറാത്തി പെണ്‍കുട്ടി പ്രമേയിക്ക്ുന്ന ദക്ഷിണേന്ത്യക്കാരന്‍ പയ്യനായാണ് പൃഥ്ി അഭിനയിച്ചിരിയ്ക്കുന്നത്.

ബോളിവുഡ് തന്റെ സ്വപ്നമായിരുന്നില്ലെങ്കിലും കരിയറിനെക്കുറിച്ച് പ്ലാനിംഗ് ഇല്ലാത്ത ഒരാളായി തന്നെ കാണരുതെന്നുമാണ് പൃഥ്വി പറയുന്നത്. ബോളിവുഡില്‍ എത്തിപ്പെടാന്‍ ഏത് നടനാണ് ആഗ്രഹി ക്കാത്തതെന്നും പൃഥ്വി ചോദിക്കുന്നു. അയ്യയ്ക്ക് വേണ്ടി സിക്‌സ് പാക്ക് ആവാന്‍ താന്‍ ശരിക്കും അധ്വാനിച്ചുവെന്നാണ് നടന്‍ പറയുന്നത്. എന്നാല്‍ എല്ലാ സിനിമയിലും ശരീരം പ്രദര്‍ശിപ്പിയ്ക്കാന്‍ താത്പര്യമില്ലെന്നും പൃഥ്വി പറയുന്നു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 80 ചിത്രങ്ങള്‍. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് മികച്ച ഒരു സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ബോളിവുഡിലും എന്റെ സാന്നിധ്യമറിയിക്കുക എന്നത് പത്രപ്രവര്‍ത്തക കൂടിയായ ഭാര്യ സുപ്രിയയുടെ വലിയ സ്വപ്നമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. 'അയ്യ ഓടിത്തകര്‍ക്കുമ്പോള്‍ 'ഔറംഗസീബ് എന്ന തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വി.

English summary
Prithviraj, who is being called the "dark Salman Khan" for flaunting his six pack abs in his Bollywood debut Aiyyaa, says there is more to him than his body in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam