»   » ടിയാന്‍ കഴിഞ്ഞു, പൃഥ്വിരാജും മുരളീ ഗോപിയും വീണ്ടും!!! ലൂസിഫറിന് മുമ്പേ മറ്റൊരു ഹിറ്റൊരുക്കാന്‍???

ടിയാന്‍ കഴിഞ്ഞു, പൃഥ്വിരാജും മുരളീ ഗോപിയും വീണ്ടും!!! ലൂസിഫറിന് മുമ്പേ മറ്റൊരു ഹിറ്റൊരുക്കാന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

എണ്ണം പറഞ്ഞ തന്റെ തിരക്കഥകള്‍കൊണ്ട് മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് മുരളി ഗോപി. ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാനാണ് മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നതും മുരളി ഗോപിയാണ്. അതിന് മുമ്പ് മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് നായകനാകുയാണ്. ടിയാനില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും മുരളി ഗോപിയുമാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്. 

മുരളി ഗോപി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍കുമാര്‍ അരവിന്ദാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രണ്ട് ചിത്രങ്ങള്‍ അരുണ്‍കുമാര്‍ സംവിധാനം ചെയ്തിരുന്നു. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ രണ്ട് ചിത്രങ്ങളും നിരൂപ പ്രശംസയും പ്രേക്ഷക പ്രീതയും നേടി.

പൃഥ്വിരാജ് മുരളി ഗോപി ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ ആസിഫ് അലിയെ നായകനാക്കി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അരുണ്‍കുമാര്‍ അരവിന്ദ്. ആ ചിത്രം പുര്‍ത്തീകരിച്ച ശേഷമായിരിക്കും പൃഥ്വിരാജ് ചിത്രം ആരംഭിക്കുക.

ആരാധകര്‍ ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരഭമായ ലൂസിഫറിന് ശേഷമായിരുക്കും അരുണ്‍കുമാര്‍ ചിത്രത്തിലേക്ക് പ്രവേശിക്കുക എന്നാണ് ലഭിക്കുന്ന വിവരം. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാകുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ ഉടന്‍ തിയറ്റിലെത്തും. ചിത്രകരണം പൂര്‍ത്തിയാക്കിയ ടിയാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ടിയാന് പുറമേ ദിലീപ് നായകനാകുന്ന കുമാരസംഭവത്തിന് തിരക്കഥ ഓരുക്കുന്നതും മുരളി ഗോപിയാണ്. പൃഥ്വിരാജിന് വേണ്ടി മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.

English summary
Even before the release of the much-anticipated movie Tiyaan, its protagonist Prithviraj and scriptwriter Murali Gopy have decided to team up again for a film directed by Arun Kumar Aravind.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam