»   »  ഷാരൂഖിനും അഭിഷേകിനുമൊപ്പം പൃഥ്വിരാജ്?

ഷാരൂഖിനും അഭിഷേകിനുമൊപ്പം പൃഥ്വിരാജ്?

Posted By:
Subscribe to Filmibeat Malayalam

പൂജാമുറിയില്‍ ഷാരൂഖിന്റെയും പൃഥ്വിരാജിന്റെയും ചിത്രം ഒരുമിച്ച് പ്രതിഷ്ഠിച്ച ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഫാന്‍സിന്റെ മനസ്സില്‍ ഒന്നും രണ്ടുമല്ല മൂന്ന് ലഡ്ഡു പൊട്ടുന്നൊരു വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും പുറത്തുവരുന്നത്.

ബി ടൗണിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും അഭിഷേക് ബച്ചനും നായകന്മാരാവുന്ന ചിത്രത്തില്‍ പൃഥ്വിയും അഭിനയിച്ചേക്കുമെന്നാണ് പുതിയ ഹോട്ട്‌ന്യൂസ്. മലയാളത്തിലെ മറ്റൊരു യുവതാരത്തിനും സ്വ്പനം കാണാന്‍ പോലും സാധിയ്ക്കാത്ത അവസരമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്.

Prithviraj

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂഇയറില്‍ ഷാരൂഖിനും അഭിഷേക് ബച്ചനും ഒപ്പം അഭിനയിക്കാനുള്ള ഓഫറാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്.

നൃത്തത്തിന്റെ എബിസിഡി അറിയാത്ത ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരു ഡാന്‍സ് കോംപറ്റീഷനില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. കൊറിയോഗ്രാഫറായി പേരെടുത്ത ഫറാഖാന്റെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് കാത്തിരിയ്ക്കുന്നത്.

വാര്‍ത്ത പൃഥ്വി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ പൃഥ്വിയും അഭിനയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നായകവേഷമല്ലെങ്കിലും ബി ടൗണിലെ സൂപ്പറുകള്‍ക്കൊപ്പമുള്ള ചിത്രം ശ്രദ്ധ നേടിത്തരുമെന്നാണ് പൃഥ്വി കരുതുന്നത്. അഭിഷേകും പൃഥ്വിയും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. മണിരത്‌നം സംവിധാനം ചെയ്ത രാവണിന്റെ ഹിന്ദി തമിഴ് പതിപ്പ് ചിത്രീകരണത്തിനിടെയാണ് ഇവര്‍ പരിചയപ്പെട്ടത്.

2012ല്‍ അയ്യയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരത്തിന് ശുഭകരമായ വാര്‍ത്തയാണ് വര്‍ഷാന്ത്യത്തില്‍ പുറത്തുവന്നിരിയ്ക്കുന്നത്. അയ്യായ്ക്ക് പിന്നാലെ ബോളിവുഡില്‍ ഔറംഗസീബെന്ന ബിഗ് ബജറ്റ് പ്രൊജക്ടിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. 2013 പൃഥ്വിയ്ക്ക് നിര്‍ണായകമായി മാറുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍. എല്ലാം ഒത്തുവന്നാല്‍ ബി ടൗണിലെ പ്രമുഖരുടെ നിരയില്‍ പൃഥ്വിരാജിന്റെ പേരും നമുക്ക് കാണാം.

English summary
Farah Khan's next will apparently have Prithviraj sharing screen space with SRK and Abhishek Bachchan,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam