»   » ദൃശ്യത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിയും

ദൃശ്യത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിയും

Posted By:
Subscribe to Filmibeat Malayalam

പോക്കിരി രാജയെന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുകയും ചിത്രം വലിയ വിജയമാവുകയും ചെയ്തതോടെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ് മോഹന്‍ലാലും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം. രണ്ടുപേരെയും ഉള്‍പ്പെടുത്തി കസിന്‍സ് എന്നൊരു ചിത്രം വരാന്‍ പോകുന്നുവെന്ന് പലവട്ടം വാര്‍ത്തകളും വന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും കസിന്‍സ് യാഥാര്‍ത്ഥ്യമായില്ല. അങ്ങനെ പൃഥ്വിയും ലാലും ഒന്നിയ്ക്കാനുള്ള സാധ്യതകളും മങ്ങി.

എന്നാല്‍ അടുത്തിടെ മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രത്തില്‍ തന്നോടൊപ്പം പൃഥ്വിയും അഭിനയിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതോടെ പ്രേക്ഷകര്‍ക്ക് രണ്ടുപേരെയും ഒന്നിച്ചുകാണാമെന്ന് വീണ്ടും പ്രതീക്ഷയായി. എന്നാല്‍ ലാല്‍-മഞ്ജു ചിത്രത്തിന് മുമ്പേ തന്നെ മറ്റൊരു ചിത്രത്തില്‍ ലാലും പൃഥ്വിയും ഒന്നിയ്ക്കാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Prithviraj and Mohanlal

ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തില്‍ പൃഥ്വി അതിഥിതാരമായി എത്തുന്നുവെന്നാണ് കേള്‍ക്കുന്നത്. പൃഥ്വിയുടെ വേഷമെന്താണെന്നോ എന്‍ട്രി എപ്പോഴായിരിക്കുമെന്നോ വ്യക്തമായ സൂചനകളൊന്നുമില്ല.

മോഹന്‍ലാല്‍ അധികം വിദ്യാഭ്യാസമില്ലാത്ത കര്‍ഷകനായി എത്തുന്ന ചിത്രത്തില്‍ മീനയാണ് ഭാര്യാവേഷത്തില്‍ എത്തുന്നത്. ഇടുക്കിയിലും പരിസരങ്ങളിലുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ മീനയ്ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് കുറച്ചുനാളത്തേയ്ക്ക് ചിത്രീകരണം മാറ്റിവച്ചിരിക്കുകകയാണ്.

English summary
If reports are to be believed, Prithviraj will share the screen with Mohanlal in upcoming movie Drishyam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam