»   » പൃഥ്വിരാജ് വിമാനം പറത്താന്‍ തയ്യാറെടുക്കുകയാണ്; വിമാനം 2017 ല്‍ തിയേറ്ററുകളിലെത്തും

പൃഥ്വിരാജ് വിമാനം പറത്താന്‍ തയ്യാറെടുക്കുകയാണ്; വിമാനം 2017 ല്‍ തിയേറ്ററുകളിലെത്തും

Posted By: Nihara
Subscribe to Filmibeat Malayalam

വിമാനം പറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യുവതാരം പൃഥിരാജ്. അള്‍ട്രാ ലൈറ്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്കായാണ് വിമാനത്തില്‍ പൃഥി എത്തുന്നത്. ചിത്രത്തില്‍ പൃഥിയുടെ കഥാപാത്രം എയക്രാഫ്റ്റ് വിമാനം പറപ്പിക്കുന്ന ചില രംഗങ്ങളുണ്ട്. എയര്‍ക്രാഫ്റ്റ് റിട്ടയേഡ് പൈലറ്റായ എസ്‌കെജെ നായരാണ് രാജുവിന്റെ പരിശീലകന്‍. തമിഴ് നാട്ടില്‍ പരിശീലനം പുരോഗമിച്ചു വരികയാണ്.

തലപ്പാവ്, സെല്ലു ലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും പൃഥിരാജ് യഥാര്‍ത്ഥ കഥ പ്രമേയമാകുന്ന ചിത്രത്തില്‍ നായകനാകുന്നു. സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ സജിയായാണ് ചിത്രത്തില്‍ രാജു എത്തുന്നത്.

ആകാശക്കാഴ്ചകളുമായി വിമാനം

വിമാനം എന്നു പേരിട്ടിരിക്കുന്ന സിനിമക്ക് 12 കോടിരൂപയാണ് നിര്‍മ്മാണച്ചെലവ്. നവാഗതനായ പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്‌നച്ചിറകുകളില്‍ പറന്ന മനുഷ്യന്റെ കഥയാണ് വിമാനം പറയുന്നത്. റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്നു

ദാരിദ്രം കാരണം പഠനം ഉപേക്ഷിച്ച സജിയുടെ കഥയാണ് വിമാനം പറയുന്നത്. യഥാര്‍ത്ഥ്യ സംഭവത്തോടൊപ്പം അല്‍പം ഭാവന കൂടി ചേര്‍ത്തുള്ള സ്വതന്ത്രാഖ്യാനമാണ് വിമാനമെന്ന് സംവിധായകന്‍ പറഞ്ഞു.

12 കോടി നിര്‍മാണച്ചെലവ്

12 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവായി കണക്കാക്കിയിട്ടുള്ളത്. പൃഥിരാജ് വിമാനം പറത്തുന്ന രംഗങ്ങളാണ് സിനിമയുടെ പ്രധാന സവിശേഷത.

സാങ്കേതിക മികവ്

വിദേശത്തു നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിലെ ആകാശദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്.

English summary
Prithviraj had earlier told us that his upcoming film Vimaanam would entail him learning the basics of flying to play a mechanic who builds an ultra-light aircraft. We now learnt how the actor is planning to go about the task.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam