»   » ബിജുവും പൃഥ്വിരാജും വീണ്ടുമൊന്നിയ്ക്കുന്നു

ബിജുവും പൃഥ്വിരാജും വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വീട്ടിലേയ്ക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ഡോക്ടര്‍ ബിജു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ആദ്യത്തെ രണ്ടുചിത്രങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പൃഥ്വിരാജാണ് മൂന്നാം ചിത്രത്തിലെ നായകന്‍.

ഹിമാചല്‍ പ്രദേശിലെ ചിത്കുല്‍ ഗ്രാമത്തില്‍ ട്രക്കിങ്ങിനെത്തുന്ന വിനോദസഞ്ചാരികളുടെയും പിന്നീട് അവിടെയുണ്ടാകുന്ന പ്രകൃതിദുരന്തത്തിന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. കുടിയേറ്റക്കാരുടെ ഗ്രാമമായ ചിത്കുലില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമല്ലൊം ചിത്രത്തിന്റെ ഹൈലൈറ്റുകളായിരിക്കും.

Dr Biju and Prithviraj

ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നതെന്ന് ബിജു പറയുന്നു. കഥകേട്ട് ത്രില്ലടിച്ച പൃഥ്വി ഒന്നും ആലോചിക്കാതെ ബിജുവിന് ഡേറ്റ് നല്‍കുകയായിരുന്നുവത്രേ.

ഒരു ഹോളിവുഡിലെ പ്രൊഡക്ഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ബേിജു ഈ ചിത്രമൊരുക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ റിലീസ് ചെയ്യാന്‍ ആലോചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹെലി കാമറകളും ബലൂണ്‍ ലൈറ്റുകളും ഉപോയഗിക്കും. ചിത്രത്തിന്റെ ലൊക്കേഷനുകള്‍ നിശ്ചയിക്കാനായി താന്‍ ഹിമാചല്‍ പ്രദേശിലേയ്ക്ക് പോകാനൊരുങ്ങുകയാണെന്ന് ബിജു അറിയിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഡോക്ടര്‍ ബിജുവിന്റെ ആദ്യചിത്രമായ വീട്ടിലേയ്ക്കുള്ള വഴി തീവ്രവാദത്തെയും അതുമായി ബന്ധപ്പെട്ടകാര്യങ്ങളെയുമായി ഉയര്‍ത്തിക്കാണിച്ചത്, ഈ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു എത്തിയത്. രണ്ടാമത്തെ ചിത്രമായ ആകാശത്തിന്റെ നിറം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു അവതരിപ്പിച്ചത്. ഒറ്റപ്പെട്ട ദ്വീപില്‍ നടക്കുന്ന കഥയിലും പൃഥ്വി ഡോക്ടറായിരുന്നു. ആദ്യചിത്രത്തില്‍ വടക്കേഇന്ത്യയുടെ മനോഹരമായ കാഴ്ചകളും രണ്ടാമത്തെ ചിത്രത്തില്‍ ലക്ഷദ്വീപിന്റെ മനോഹാരിതയും കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഹിമാചലിന്റെ ഭംഗിയാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

English summary
Dr Biju, has announced his next project with Prithviraj. Interestingly, this will be the actor and director's third project together.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam