»   » പൃഥ്വിക്ക് വീണ്ടുംജിത്തുവിന്റെ ഒന്നല്ലരണ്ട് ചിത്രം

പൃഥ്വിക്ക് വീണ്ടുംജിത്തുവിന്റെ ഒന്നല്ലരണ്ട് ചിത്രം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് റംസാന്‍ പ്രമാണിച്ചാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ഓണത്തിനും നിറഞ്ഞ സദസ് സ്വന്തമാക്കിയത് മെമ്മറീസ് തന്നെ. ആ വിജയത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ജിത്തുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു. ഒന്നല്ല, രണ്ട് ചിത്രമാണ് ഇനി ഈ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്നത്.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി വീണ്ടും ജിത്തു ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒന്നല്ല രണ്ട് ചിത്രമാണ് ഒരുക്കാന്‍ പോകുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ്.

പക്ഷേ ചിത്രത്തിന്റെ ഷൂട്ടിങ് അല്പം വൈകും. കുടുംബബന്ധങ്ങളെ കുറിച്ച് തന്നെയാണ് ജിത്തുവിന് പറയാനുള്ളത്. ആദ്യ ചിത്രം അടുത്ത വര്‍ഷം ആഗസ്തില്‍ ആരംഭിക്കാനാണ് ഉദ്യേശിച്ചിരിക്കുന്നത്. രണ്ടാമത്തേത് വീണ്ടും വൈകാനാണ് സാധ്യതെയെന്നും ജിത്തു വ്യക്തമാക്കിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഒരു പുതിയ കൂട്ടുകെട്ടിന് അടിത്തറയിട്ട മെമ്മറീസ് എന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

ജിത്തു ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മെമ്മറീസ്

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

അടുത്തിടെ ഇറങ്ങിയ സെല്ലുലോയിഡ്, അയാളു ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വീണ്ടും പൃഥ്വി തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ ചിത്രത്തിലൂടെ

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

സാം അലക്‌സ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വന്ന ഈ നടി അഭിനയിച്ച മിക്ക സിനിമകളും മോശമല്ലാതെ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്യൂട്ടിഫുളിലെ അഭിനയം എടുത്ത് പറയേണ്ടതാണ്.

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

സാം അലക്‌സിന്റെ ഭാര്യാ കഥാപാത്രമായ ടീന എന്ന വേഷത്തെയാണ് മെമ്മറീസില്‍ മേഘ്‌ന ചെയ്തിരിക്കുന്നത്.

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

സര്‍വീസില്‍ നിന്ന് ലീവെടുത്ത് വീട്ടില്‍ കഴിയുന്ന ഒരു മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥന്റെയും സാഹചര്യങ്ങളാല്‍ അയാള്‍ ഏറ്റെടുക്കേണ്ടി വരുന്ന ഒരു കൊലപാതക പരമ്പരയുടെയും കേസന്വേഷണത്തിന്റെയും കഥയാണ് ചിത്രം.

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

മുരളി ഫിലിംസിന്റെ ബാനറില്‍ പികെ മുരളീധരനാണ് മെമ്മറീസ് നിര്‍മിച്ചിരിക്കുന്നത്.

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

ജിയോ ജോണ്‍ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

രാഹുല്‍ മാധവ്, വിജയ രാഘവന്‍, മിയ ജോര്‍ജ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

മെമ്മറീസ് ഇഫക്ട്; പൃഥ്വിക്ക് ജിത്തുവിന്റെ ഇരട്ടച്ചിത്രം

ആഗസ്ത് ഒമ്പതിന് റംസാനോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഓണത്തിനും തകര്‍ത്തോടിയത് മെമ്മറീസ് തന്നെ.

English summary
Director Jeethu Joseph has confirmed that he and Prithviraj is all set to team up once again for double movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam