»   » സ്യമന്തകത്തിന് വേണ്ടി പൃഥിരാജ് ആയോധനകലകള്‍ പഠിക്കുന്നു

സ്യമന്തകത്തിന് വേണ്ടി പൃഥിരാജ് ആയോധനകലകള്‍ പഠിക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്യമന്തകത്തിന് വേണ്ടി പൃഥിരാജ് ആയോധന കലകള്‍ പഠിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ ശ്രീകൃഷ്ണന്റെ വേഷമാണ് പൃഥി അവതരിപ്പിക്കുന്നത്.

മഹാഭാരതത്തിലെ കൃഷ്ണന്റെ ജീവിതത്തിലെ ഒരു അദ്ധ്യായമാണ് സ്യമന്തകത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സംവിധായകന്‍ ഹരിഹരന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നതും.

prithviraj

ചിത്രത്തിലെ കൃഷ്ണ വേഷം അവതരിപ്പിരിക്കാനുള്ള ശരീരഘടനയും ലുക്കും പൃഥിരാജിന് ഉള്ളതുകൊണ്ടാണ് താരത്തെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ ഹരിഹരന്‍ നേരത്തെ പറഞ്ഞിരുന്നു. ഏറെ കാലമായി ഹരിഹരന്റെ മനസിലുണ്ടായിരുന്ന പ്രോജകടായിരുന്നു സ്യമന്തകം.

മമ്മൂട്ടി നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ നിര്‍മ്മിച്ച ഗോകുലം ഗോപാലന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിക്കുന്നത്.

English summary
Filmmaker Hariharan, who has made epic movies like the Mammootty-starrer Pazhassi Raja in the past, gears up to launch his next mega project Syamanthakam by the end of the year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam