»   » വാത്മീകത്തില്‍ സുധി;പൃഥ്വി സ്റ്റേജ് ആര്‍ട്ടിസ്റ്റ്

വാത്മീകത്തില്‍ സുധി;പൃഥ്വി സ്റ്റേജ് ആര്‍ട്ടിസ്റ്റ്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ പുതിയ രണ്ടു ചിത്രങ്ങളില്‍ നായകനാകുന്നത് പൃഥ്വിരാജ്. ഇതില്‍ ആദ്യത്തെ ചിത്രത്തിന് വാത്മീകത്തില്‍ സുധിയെന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുധിയെന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കു. സുധിയുടെ വീടിന്റെ പേരാണ് വാത്മീകം.

ഏറെ സവിശേഷതകളുള്ളൊരു കഥാപാത്രമാണ് സുധി. സുധിയുടെ പ്രണയവും സൗഹൃദവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങളും ചിത്രത്തില്‍ പ്രതിപാദിയ്ക്കുന്നുണ്ട്- സംവിധായകന്‍ പറയുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു തീരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു.

Prithviraj

പൃഥ്വിയെ നായകനാക്കി ചെയ്യുന്ന രണ്ടാമത്തെ ചിത്രം മെയ് ഫഌവര്‍ ആണ്. മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ ജോലികള്‍ക്ക് ശേഷമായിരിക്കും പൃഥ്വിരാജ് വാത്മീകത്തില്‍ സുധിയുടെ ജോലികള്‍ തുടങ്ങുക.

നേരത്തേ അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ് എന്നീ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായിരുന്നു. ഇതില്‍ മോളി ആന്റി റോക്‌സ് മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു.

English summary
Malayalam actor Prithviraj has recently signed another new project, which has been titled Sudhi Valmeekam of Ranjith Shankar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam