»   » പൃഥ്വിരാജ് വിമാനം പറപ്പിക്കുന്നത് കണ്ടോ; കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പൃഥ്വിരാജ് വിമാനം പറപ്പിക്കുന്നത് കണ്ടോ; കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By: Nihara
Subscribe to Filmibeat Malayalam

പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന വിമാനത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രദീപ് എം നായരും പ്രിഥ്വിരാജും ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ വെച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. തലപ്പാവിനും സെല്ലുലോയ്ഡിനും എന്ന് നിന്റെ മൊയ്തീനും ശേഷം പ്രിഥ്വിരാജ് വീണ്ടുമൊരു യഥാര്‍ത്ഥ കഥയുടെ ഭാഗമാകുന്നത് വിമാനത്തിലാണ്.

ചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പഴയ ഒരു മുറിയില്‍ വിമാനത്തിന്റെ ചിറകുമായി ഇരിക്കുന്ന പ്രിഥ്വിരാജിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. തൊടുപുഴയിലെ സജിയുടെ കഥയാണ് ചിത്രം പറയുന്നത്.

വിമാനം പറത്താന്‍ ആഗ്രഹിച്ച ചെറുപ്പക്കാരന്റെ കഥ

മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്‌നച്ചിറകുകളില്‍ പറന്ന മനുഷ്യന്റെ കഥയാണ് വിമാനം പറയുന്നത്. റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്.

ഈണമൊരുക്കുന്നത് ഗോപീസുന്ദര്‍

മനോഹരമായ സംഗീതം കൊണ്ട് മായാജാലം തീര്‍ക്കുന്ന ഗോപീസുന്ദറാണ് വിമാനത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.

നായിക ആരാണ് ?

പ്രണയ ചിത്രം കൂടിയായ വിമാനത്തിലെ നായിക ആരാണെന്നതിനെക്കുറിച്ചുള്ള വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും

ക്രിസ്മസ് റിലീസായ ഇസ്രയ്ക്ക് ശേഷം ജനുവരിയില്ഡ വിമാനം റിലീസിങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രിഥ്വിരാജ് വിമാനം പറപ്പിക്കുന്ന സാഹസിക രംഗങ്ങള്‍ കാണാനായി നമുക്ക് കാത്തിരിക്കാം.

English summary
Prithviraj, the talented young actor announced his upcoming project Vimaanam, last year. Now, after a lot of speculations, the team finally confirmed that the project is in the pipeline, by releasing the first look poster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam