»   » പൃഥ്വിരാജിന്റെ വിമാനം പറക്കാന്‍ തയാറായി... അത് ദാ, ഇങ്ങനെയിരിക്കും!

പൃഥ്വിരാജിന്റെ വിമാനം പറക്കാന്‍ തയാറായി... അത് ദാ, ഇങ്ങനെയിരിക്കും!

By: Karthi
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിമാനം. തൊടുപുഴ സ്വദേശി സജിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രദീപ് എം നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററില്‍ പൃഥ്വിരാജാണ് നിറഞ്ഞ് നില്‍ക്കുന്നത്. 

അഭ്യൂഹങ്ങള്‍ക്ക് വിട... മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ കര്‍ണനായി നാഗാര്‍ജുന! അപ്പോള്‍ മമ്മൂട്ടി?

സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

vimanam

പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വിമാനം. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ എബിയുടെ കഥയുമായി വിമാനത്തിന്റെ കഥയ്ക്ക് സമാനതയുണ്ടെന്ന് കാണിച്ച് കോടതിയിലെത്തിയിരുന്നു. എന്നാല്‍ കോടതിയുടെ അനുവാദത്തോടെ എബി റിലീസിനെത്തുകയായിരുന്നു. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിമാനത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന ചിത്രമാണ് വിമാനം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു.

English summary
Vimanam now poster shows how Prithviraj looks like in that movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam