»   » അവാര്‍ഡിന്റെ തിളക്കവുമായി പൃഥ്വിരാജ് ഗുരുവായൂരില്‍

അവാര്‍ഡിന്റെ തിളക്കവുമായി പൃഥ്വിരാജ് ഗുരുവായൂരില്‍

Posted By: Super
Subscribe to Filmibeat Malayalam
ഗുരുവായൂര്‍: രണ്ടാംതവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ പൃഥ്വിരാജ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തി. ഭാര്യ സുപ്രിയയുമൊത്താണ് പൃഥ്വി തൊഴാനെത്തിയത്. എല്ലാ വിമര്‍ശനങ്ങളെയും തള്ളി വീണ്ടും കഴിവുതെളിയിച്ചസന്തോഷത്തിലാണ് പൃഥ്വി കണ്ണനെ കാണാനെത്തിയത്.

സൈബര്‍ ലോകത്തുള്‍പ്പെടെയുണ്ടായ രൂക്ഷമായ അപമാനിയ്ക്കലുകളും തുടര്‍ച്ചയായ വിമര്‍ശനങ്ങളും ഏറ്റ പൃഥ്വി അക്ഷരാര്‍ത്ഥത്തില്‍ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ വിമര്‍ശനങ്ങളുടെ മുനയൊടിയ്ക്കുന്ന രീതിയിലുള്ള തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോള്‍ വീണ്ടും പൃഥ്വി മലയാളിയുടെ ജനപ്രിയതാരങ്ങളുടെ പട്ടികയിലെത്തിയിരിക്കുകയാണ്.


നാലമ്പലത്തിനകത്ത് തെക്കേഭാഗത്ത് പഴുക്കാ മണ്ഡപത്തില്‍ എഴുന്നള്ളിച്ചുവെച്ച ഗുരുവായൂരപ്പനെ സുപ്രിയയും പൃഥ്വിയും തൊഴുതു. ദേവസ്വം ചെയര്‍മാന്‍ പൃഥ്വിയ്ക്ക് പ്രത്യേക ഉപഹാരവും നല്‍കിയിട്ടുണ്ട്.

English summary
Actor prithviraj made a visit to Guruvayoor Sri Krishna Temple today with wife Supriya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam