»   » സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്; പ്രിയാല്‍ ഘോര്‍

സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്; പ്രിയാല്‍ ഘോര്‍

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ പ്രിയാല്‍ ഘോര്‍ തന്റെ ആഗ്രഹം സാധിച്ചെടുത്തു. ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ പ്രിയാല്‍ ഘോര്‍ യുവനടന്‍ പൃഥ്വരാജിന്റെ നായികയായി അനാര്‍ക്കലിയിലൂടെ മലയാളത്തിലുമെത്തി. 15 വയസുള്ളപ്പോള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങി. പിന്നീട് അഭിനയത്തില്‍ തന്റെ കഴിവ് മനസിലാക്കി അമ്മയാണ് പ്രിയാലിനെ അഭിനയരംഗത്ത് ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് നടി പറയുന്നു.

ഭാഷ അറിയില്ലാത്ത ഒരു പ്രശ്‌നമായിരുന്നു അനാര്‍ക്കലിയുടെ സെറ്റില്‍ തനിയ്ക്കുണ്ടായത്.. സെറ്റിലെ എല്ലാവരുമായി സംസാരിക്കണമെന്നുണ്ടായിരുന്നു, പക്ഷേ ഭാഷ പ്രശ്‌നം തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പക്ഷേ പൃഥ്വിരാജാണ് തന്നെ രക്ഷിച്ചത്. പൃഥ്വിയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയമല്ലോ. നടി പറയുന്നു. തുടര്‍ന്ന് വായിക്കൂ..


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

മുമ്പും സൂപ്പര്‍സ്റ്റാര്‍സിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ യുവനടന്‍ പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു- പ്രിയാല്‍ ഘോര്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാല്‍ ഘോര്‍ ഇക്കാര്യം പറയുന്നത്.


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

അനാര്‍ക്കലിയുടെ ചിത്രീകരണ വേളയില്‍ താന്‍ ഒരുപാട് ആസ്വദിച്ചെങ്കിലും ഭാഷ ഒരു പ്രശ്‌നമായി തോന്നി. സെറ്റിലെ മറ്റ് താരങ്ങളുമായി സംസാരിക്കണമെന്നുണ്ടായിരുന്നു. പ്രിയാല്‍ ഘോര്‍ പറയുന്നു.


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

പൃഥ്വിരാജിന് ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയാമല്ലോ. അതുക്കൊണ്ട് അഭിനയിക്കുമ്പോള്‍ ഓരോ ഷോട്ടിലും പൃഥ്വി തന്നെ സഹായിച്ചു.


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

മലയാളം അറിയില്ലെങ്കിലും മലയാളികളെ ഒരുപാട് ഇഷ്ടമായി. ഇനിയും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചു വരും.


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

15 വയസുള്ളപ്പോള്‍ മുതല്‍ ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങി. രാം മിലായേ ജോദി, ദേഘ ഏക് കവാബ് തുടങ്ങിയ സീരിയലുകളിലൂടെയാണ് പ്രിയാല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.


സെറ്റില്‍, മറ്റ് താരങ്ങളുടെ മുമ്പില്‍ നിന്ന് എന്നെ രക്ഷിച്ചത് പൃഥ്വിരാജ്

എഴുത്തുകാരന്‍ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാല്‍ ഘോര്‍, മിയാ ജോര്‍ജ്ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അനാര്‍ക്കലി. പ്രണയത്തിന്റെയും കാത്തിരിപ്പുമാണ് അനാര്‍ക്കലിയിലൂടെ പറയുന്നത്.


English summary
He knew Hindi and English quite well and he was the one who helped me out during each phase.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam