»   » വില്ലനില്‍ നിന്നും പൃഥ്വിരാജ് പിന്‍വാങ്ങിയത്.. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വി വിസമ്മതിച്ചോ???

വില്ലനില്‍ നിന്നും പൃഥ്വിരാജ് പിന്‍വാങ്ങിയത്.. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വി വിസമ്മതിച്ചോ???

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. വില്ലന്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മോഹന്‍ലാലിന്റെ വില്ലനായി വിശാല്‍ മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. വില്ലന്‍ തിരക്കഥ തയ്യാറാക്കുമ്പോള്‍ സംവിധായകന്റെ മനസ്സില്‍ ഉണ്ടായിരുന്ന താരമായിരുന്നില്ല വിശാല്‍. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായിരുന്നു സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആ റോള്‍ വിശാലിന് ലഭിക്കുകയായിരുന്നു.

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിനെയായിരുന്നു സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ ആ റോളിലേക്ക വിശാല്‍ എത്തുകയായിരുന്നു. ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറാനുള്ള ഭാഗ്യം കൂടിയാണ് താരത്തെ തേടിയെത്തിയത്. മോഹന്‍ലാല്‍ പൃഥ്വി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകര്‍.

വില്ലനിലെ വില്ലനായി പൃഥ്വിരാജ്

വില്ലന്‍ സിനിമയുടെ പ്രാരംഭ ജോലികള്‍ തുടങ്ങിയപ്പോള്‍ വില്ലനായി സംവിധായകന്റെ മനസ്സില്‍ പൃഥ്വിയായിരുന്നു ഉണ്ടായിരുന്നത്. മോഹന്‍ലാലിന്റെ വില്ലനായി ഈ താരമായിരുന്നു സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആ റോളിലേക്ക് തമിഴ് താരം വിശാലിനെ പരിഗണിക്കുകയായിരുന്നു.

പൃഥ്വി നിരസിച്ചതാണോ?

വില്ലനില്‍ അഭിനയിക്കാനുള്ള അവസരം പൃഥ്വി തന്നെ നിരാകരിച്ചതാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള ഉത്തരവും സംവിധായകന്‍ നല്‍കുന്നുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പൃഥ്വിയുടെ തിരക്ക്

ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജിന് അറിയുമായിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ അദ്ദേഹത്തിന് ഈ അവസരം വിനിയോഗിക്കാന്‍ കഴിയാതെ വരികയായിരുന്നു.

വില്ലനായി വിശാല്‍

വില്ലനിലൂടെ തമിഴ് താരം വിശാല്‍ മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. മോഹന്‍ലാലിനൊപ്പം പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English summary
B Unnikrishnan revealed that Vishal was not the initial choice to play this pivotal character. During the scripting stages, the director had Prithviraj in mind as he wanted a clash of the equals. He wanted Prithvi to be pitted opposite Mohanlal. However, the actor was busy with shooting abroad and had other prior commitments. Later, Prithvi himself suggested the director to find a suitable replacement.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam