»   » കാത്തിരിക്കാം, പൃഥ്വിരാജിന്റെ ആടുജീവിതം, ചിത്രീകരണം ആരംഭിച്ചു!!

കാത്തിരിക്കാം, പൃഥ്വിരാജിന്റെ ആടുജീവിതം, ചിത്രീകരണം ആരംഭിച്ചു!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് തുടങ്ങിയ വിവരം സോഷ്യയില്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാര്‍ച്ച് ഒന്നായ ഇന്ന് ചിത്രത്തിന്റെ പൂജയും നടന്നു. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് നേരത്തെ ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഷൂട്ടിങ് ആരംഭിക്കാത്തതുകൊണ്ട് തന്നെ ചിത്രം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് സംവിധായകന്‍ ബ്ലെസി തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കുന്നത്. തന്മാത്ര, കാഴ്ച എന്നീ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ബ്ലെസി ആടുജീവിതം സിനിമയാക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയായിരുന്നു. ത്രിഡി ചിത്രമായാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്തുന്നതെന്നാണ് അറിയുന്നത്. മൂന്നു അല്ലെങ്കില്‍ നാലു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.


aadujeevitham

വിദേശത്ത് നിന്നുള്ള ടെക്‌നീഷ്യന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിദേശ നിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുന്നതെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലൊരുക്കുന്ന ചിത്രമായതുകൊണ്ടാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതെന്ന് പറയുന്നു. ഏറെ പ്രത്യേകളുള്ള ലൊക്കേഷനായിരിക്കും ചിത്രത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്.
പൃഥ്വി ഇനി പറക്കുന്നത് നാലു കോടി രൂപയുടെ വാഹനത്തിൽ, താരത്തിന്റെ ആഡംബര കാർ ഇത്! ചിത്രങ്ങൾ കാണാം


റാവൂത്തര്‍, ജോണ്‍ ഹോനായി.. മലയാളത്തിലെ ലക്ഷണമൊത്ത വില്ലന്മാര്‍! നായകനെ തോല്‍പ്പിക്കുന്ന പ്രകടനമായിരിക്കും!!


ഇന്ത്യയിൽ നിന്നും 100 കോടി നേടിയ ആദ്യ സിനിമയുടെ ക്ലൈമാക്സ് എഴുതിയത് ആമിർ ഖാൻ!!!

English summary
The director divulged on social media that the film has started rolling on March 1, followed by the pooja function of the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam