»   » ആദമല്ല, ആദം ജോണ്‍, ഷൂട്ടിനു മുന്‍പ് പേരില്‍ ചെറിയൊരു മാറ്റമാവാമെന്ന് പൃഥ്വിരാജ്, കാരണം??

ആദമല്ല, ആദം ജോണ്‍, ഷൂട്ടിനു മുന്‍പ് പേരില്‍ ചെറിയൊരു മാറ്റമാവാമെന്ന് പൃഥ്വിരാജ്, കാരണം??

By: Nihara
Subscribe to Filmibeat Malayalam

റോബിന്‍ഹുഡിന് ശേഷം പൃഥ്വിരാജ്, ഭാവന, നരേന്‍ ടീം ഒന്നിക്കുന്ന ചിത്രമായ ആദത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നരേനും എത്തുന്നുണ്ട്. ചിത്രത്തിന് ആദമെന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും രജിസ്‌ട്രേഷനില്‍ ആദം ജോണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്.

സമര്‍ റഷീദ് ആദമെന്ന പേരില്‍ മുന്‍പ് സിനിമ ഒരുക്കിയതിനാലാണ് ചിത്രത്തിന്റെ അണിറ പ്രവര്‍ത്തകര്‍ക്ക് ആ പേര് ലഭിക്കാതിരുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജോണ്‍ കൂടി ചിത്രത്തിന്റെ പേരിലുണ്ട്. എസ്രയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണിത്. കൊച്ചിയിലെ ഷൂട്ടിന് ശേഷം ടീമംഗങ്ങള്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിക്കും.

പൃഥിരാജും നരേനുമൊപ്പം ഭാവനയും

പൃഥ്വിരാജും നരെയ്‌നും സ്‌ക്രീനില്‍ ഒരുമിച്ചപ്പോഴൊക്കെ മികച്ച കാഴ്ചയാണ് സമ്മാനിച്ചത്. ഇരുവര്‍ക്കുമിടയിലെ കെമ്‌സ്ട്രി പ്രേക്ശകര്‍ക്കും ഇഷ്ടമാണ്. ക്ലാസ്‌മേറ്റ്‌സ്, റോബിന്‍ഹുഡ്, അയാളും ഞാനും ഈ മൂന്നു സിനിമകളിലും ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിട്ടുള്ളതുമാണ്. പൃഥ്വി നരെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് . ഇത്തവണ ഭാവനയും ഇവരുടെ കൂടെയുണ്ട്. നവാഗതനായ ജിനു എബ്രഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുഴുനീള സീനുകളില്‍ ഈ കൂട്ടുകെട്ട് കാണാം

മറ്റു സിനിമകളില്‍ കണ്ട പോലെ ഇടയ്ക്കുവെച്ച് അപ്രത്യക്ഷമാകുന്ന കഥാപാത്രമല്ല ഇത്തവം നരേന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം നരേന്‍ പൃഥ്വി കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആത്മസുഹൃത്തിനെ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചു കാണുന്ന സിറിയക്ക് പിന്നീടങ്ങോട്ട് ആദമിന്റെ വഴികാട്ടിയായി മാറുന്നു.

റോബിന്‍ഹുഡ് കൂട്ടുകെട്ട് വീണ്ടും

നരെയ്‌നെയും പൃഥ്വിരാജിനെയും കൂടാതെ ഭാവനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോബിന്‍ഡുഡിനു ശേഷം മുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ആദം ജോണ്‍ പോത്തനായി പൃഥ്വിരാജ്

പിതാവിന്റെ മരണശേഷം കുടുംബ ബിസിനസും സ്വത്തും നോക്കി നടത്തുന്ന ആദമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.സ്വപ്‌നക്കൂടിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. എന്നാല്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ജയരാജിന്റെ ദൈവനാമത്തില്‍ ആണ്. പിന്നീട് ലോലിപോപ്പിലും ഇരുവരും ഒന്നിച്ചു.

English summary
Prithviraj is currently busy with Jinu Abraham's directorial Adam in Kochi. While the movie is still being called Adam, the registered titled seems to be Adam Joan.A year ago, another movie titled Adam, which was directed by Zamar Rashid, had been shot and released. While the makers of Prithviraj's movie had approached for the title, their request was denied.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam