»   » ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പൃഥ്വിരാജിനിത് മികച്ച കാലമാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമൊടുവില്‍ എല്ലാവരും പൃഥ്വിയെ അംഗീകരിക്കുകയാണിപ്പോള്‍. റംസാന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പൃഥ്വിനായകനായ മെമ്മറീസ് സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തില്‍ പൃഥ്വിയുടെ പ്രകടനവും ഏറെ പ്രശംസകള്‍ നേടുകയാണ്.

ഇനി പൃഥ്വിയുടെ ഓണം റിലീസ് കാത്തിരിക്കുകയാണ് ആരാധകര്‍. ലണ്ടന്‍ ബ്രിഡ്ജാണ് പൃഥ്വിയുടെ ഓണച്ചിത്രം. ഒരു കോളെജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ചിത്രത്തില്‍പൃഥ്വിയെത്തുന്നത്.

പണത്തിന് മറ്റെന്തിനേക്കാളം പ്രാധാന്യം നല്‍കുന്ന വിജയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബന്ധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളിലും വിജയുടെ രീതി ഇതുതന്നെ. കോടിശ്വരനായ ഒരു മലയാളിയുടെ മകള്‍ പവിത്രയുമായ വിജയ് പ്രണയത്തിലാണ്. ഒരു വിസ്മയ ലോകത്ത് ജീവിക്കുന്നപെണ്‍കുട്ടിയാണ് പവിത്ര. ഈ ബന്ധത്തിന്റെ കാര്യത്തിലും വിജയിയ്ക്ക് നോട്ടം പണത്തിലാണ്.

പിന്നീട് വിജയ് നഴ്‌സായ മെറിനെ കണ്ടുമുട്ടുകയും അടുക്കുകയും ചെയ്യുകയാണ്. ഈ ബന്ധത്തില്‍ നിന്നാണ് ജീവിതത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് വിജയിയ്ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഇതെല്ലാമാണ് ലണ്ടന്‍ ബ്രിഡ്ജിലെ സംഭവവികാസങ്ങള്‍.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ഡ്. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ്, ആന്റണി ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

അടുത്തകാലത്തെ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പൃഥ്വിയുടെ ലണ്ടന്‍ ബ്രിഡ്ജിലെ കഥാപാത്രം. പണത്തിന് മറ്റെല്ലാത്തിലും വിലനല്‍കുന്നയാളായിട്ടാണ് ചിത്രത്തില്‍ പൃഥ്വി അഭിനയിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ആന്‍ഡ്രിയയുടെ രണ്ടാമത്തെ മലയാളചിത്രമാണിത്. പൃഥ്വി വിവാഹം കഴിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് ആന്‍ഡ്രിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

രണ്ടാം വരവ് സംഭവബഹുലമാക്കിക്കൊണ്ടിരിക്കുന്ന പ്രതാപ് പോത്തനും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോടീശ്വരനായ ഒരു ബിസിനസുകാരന്റെ വേഷത്തിലാണ് പ്രതാപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

ചിത്രത്തില്‍ തീര്‍ത്തും ഫ്രഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. നിറം നല്‍കിയ മുടിയം വര്‍ണ്ണപ്പകിട്ടുള്ള ഫാഷന്‍ വസ്ത്രങ്ങളുമെല്ലാമണിഞ്ഞാണ് ചിത്രത്തില്‍ പൃഥ്വിയെ കാണാന്‍ കഴിയുക.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

ആദ്യമായിട്ടാണ് ആന്‍ഡ്രിയ ജര്‍മിയയും നന്ദിതയും പൃഥ്വിയുടെ നായികമാരായി അഭിനയിക്കുന്നത്. ഇവര്‍ മൂന്നുപേരും തമ്മില്‍ മികച്ച കെമിസ്ട്രി ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

മുകേഷ്, സുനില്‍ സ്‌കന്ദ, ലെന തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

റഫീഖ് അഹമ്മദാണ് ലണ്ടന്‍ ബ്രിഡ്ജിലെ ഗാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു ചിത്രം പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സ്‌കോട്‌ലാന്റില്‍ വച്ചാണ് ഷൂട്ട് ചെയ്തത്.

ലണ്ടന്‍ ബ്രിഡ്ജ് സൂപ്പര്‍ഹിറ്റാകുമോ?

ഏറ്റവും ഒടുവില്‍ പുറത്തുവന്ന പൃഥ്വിരാജ് ചിത്രം മെമ്മറീസ് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തടരുകയാണ്. ലണ്ടന്‍ ബ്രിഡ്ജും ഇതേ പോലെയാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Prithvi's last released movie Memories is still running successfully. Hope the same continues for his London Bridge too

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam