»   » കര്‍ണന് പിന്നാലെ കൃഷ്ണനായി പൃഥ്വിരാജ്!!! സ്യമന്തകം ഉപേക്ഷിച്ചിട്ടില്ലെന്ന് ഹരിഹരന്‍!!!

കര്‍ണന് പിന്നാലെ കൃഷ്ണനായി പൃഥ്വിരാജ്!!! സ്യമന്തകം ഉപേക്ഷിച്ചിട്ടില്ലെന്ന് ഹരിഹരന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ ഇതിസാഹ കഥാപാത്രങ്ങളുടെ കാലമാണ്. മമ്മൂട്ടിയും പൃഥ്വിരാജും രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ കര്‍ണനായി വേഷമിടുന്നു. ഇത് കൂടാതെയും ധാരാളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരാണ് ഇതിഹാസ കഥാപാത്രങ്ങളാകാന്‍ തയാറെടുക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന സ്യമന്തകം ഉപേക്ഷിച്ചിട്ടില്ലെന്ന് ഹരിഹരന്‍ പറഞ്ഞു. 

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കും??? മോഹന്‍ലാലിനേക്കുറിച്ച് ധനുഷ് പറയുന്നു!!!

syamanthakam

ശ്രീകൃഷ്ണാനായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഫിലോസഫറായ കൃഷ്ണ ഭഗവാനെയായിരിക്കില്ല സ്യമന്തകത്തിലെ കൃഷ്ണനെന്ന് ഹരിഹരന്‍ പറയുന്നു. യോദ്ധാവായ, കാമുകനായ കൃഷ്ണനെയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക. ഹരിഹരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും. ചിത്രം ഏത് ഭാഷയിലാണ് ഒരുക്കുന്നതെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളും പിന്നാലെ  അറിയിക്കുമെന്നും ഹരിഹരന്‍ പറഞ്ഞു. 

മൂന്ന് ഇതിഹാസ കഥാപാത്രങ്ങളാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ കര്‍ണനായി പൃഥ്വിരാജ് എത്തുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പി ദളവയില്‍ ടൈറ്റില്‍ കഥാപാത്രമായ വേലുത്തമ്പി ദളവയാകുന്നതും പൃഥ്വിരാജാണ്. അതിന് പിന്നാലെയാണ് ശ്രീകൃഷ്ണനാകുന്ന സ്യമന്തകവും ഒരുങ്ങുന്നത്. ആദം ജോണ്‍ ആണ് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.

English summary
In Syamanthakam has Prithviraj playing Lord Krishna and is based on a chapter in his life. It will not showcase Lord Krishna as a philosopher, but also as a warrior and a lover. The movie is also scripted by Hariharan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam