»   » കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച വേഷം..അമല പോളിന്റെ പകരക്കാരിക്ക് കിട്ടിയ വെല്ലുവിളി!

കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച വേഷം..അമല പോളിന്റെ പകരക്കാരിക്ക് കിട്ടിയ വെല്ലുവിളി!

Posted By: Nihara
Subscribe to Filmibeat Malayalam

ക്വീന്‍ മലയാള പതിപ്പില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മഞ്ജിമ മോഹന്‍. കങ്കണ റാണവത് തകര്‍ത്ത് അഭിനയിച്ച ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തിവിട്ടത്. കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ക്വീന്‍. അമല പോളിനെയായിരുന്നു നായികാ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച മഞ്ജിമ മോഹന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായാണ് വീണ്ടും രംഗപ്രവേശം ചെയ്തത്. ആ ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിച്ച താരം തമിഴകത്ത് സജീവമാവുകയായിരുന്നു.

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

അങ്ങോട്ട് വിളിക്കാന്‍ പേടിയായിരുന്നു..മമ്മൂക്ക വിളിച്ച് സംസാരിച്ചു.. എല്ലാം ശരിയായി!

രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം! സംഘടന വിടുമോ?

തനിക്ക് ലഭിച്ച മികച്ചൊരു അംഗീകാരമായാണ് ക്വീനിലെ വേഷമെന്ന് താരം വിലയിരുത്തുന്നു. സംസം എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുമെന്ന് താരം ഉറപ്പു തരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയാണ് ഈ താരം മുന്നേറുന്നത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രമാണ് താരത്തെ തേടിയെത്തുന്നത്. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ മലയാള പതിപ്പില്‍ മഞ്ജിമയുടെ അഭിനയം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Manjima Mohan

വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കിയതിനിടയില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതോടെ ഒറ്റയ്ക്ക് ഹണിമൂണിന് പോകുന്ന റാണിയുടെ കഥയാണ് ക്വീന്‍. കങ്കണ റാണവത്് തകര്‍ത്തഭിനയിച്ച റാണിയെ മലയാളത്തില്‍ അവതരിപ്പിക്കുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചിരുന്നത് അമലാ പോളിനെയായിരുന്നു. താരത്തിന് ഡേറ്റില്ലാത്തതിനാല്‍ ആ ഭാഗ്യം മഞ്ജിമയെ തേടിയെത്തുകയായിരുന്നു.

English summary
Actress Manjima Mohan considers it a privilege to be a part of upcoming Malayalam film 'Zam Zam', a remake of Kangana Ranaut starrer critically-acclaimed National award-winning drama 'Queen'. "Super privileged to be part of this prestigious project 'Zam Zam'. Will do my best to do justice to the role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam