Don't Miss!
- News
കടുവയെ കൊണ്ട് പൊറുതി മുട്ടി, വനംവകുപ്പിന് അനക്കമില്ല, ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
സഹതാരങ്ങള്‍ക്ക് രാശിയല്ലാത്ത പ്രിയ ആനന്ദ്? വിമര്‍ശകന്റെ വായടിപ്പിക്കുന്ന മറുപടി നല്കി താരം! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് പ്രിയ ആനന്ദ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ താരം മലയാളത്തിലേക്കെത്തിയത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഹൊറര്‍ ത്രില്ലറായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രിയ മുന്നേറിയത്. ഈ സിനിമയ്ക്ക് പിന്നാലെയായി കൂടുതല്‍ വേഷങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു.
നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ നായികയായെത്തിയത് പ്രിയ ആനന്ദായിരുന്നു. തിരക്ക് കാരണം അമല പോള്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയായിരുന്നു പ്രിയ എത്തിയത്. മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന് വക്കീലുും പ്രിയ അഭിനയിച്ചിരുന്നു. സുപ്രധാനമായ കഥാപാത്രത്തെ തന്നെയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തിന് മറുപടിയുമായി താരമെത്തിയിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രിയയ്ക്കെതിരെ വിമര്‍ശനം
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് താല്പര്യമാണ്. സിനിമയിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും ഇവര്‍ക്ക് താല്പര്യമാണ്. അതിനിടയിലായിരുന്നു തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനത്തിന് പ്രതികരണവുമായി പ്രിയ എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശകര്‍ താരത്തെക്കുറിച്ച് മോശമായി പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായി വായടപ്പിക്കുന്ന മറുപടിയുമായി താരമെത്തിയത്.

അവരുടെ മരണത്തിന് കാരണം?
താരങ്ങളെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമൊക്കെ ഫാഷനാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരു വിഭാഗത്തിന്റെ നടപ്പ്. ശ്രീദേവി ചിത്രമായ ഇംഗ്ലീഷ,് വിഗ്ലീഷും ജെകെ റിതേഷ് ചിത്രമായ എല്‍കെജിയും കണ്ടതിന് പിന്നാലെയായാണ് ഈ രണ്ട് സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നുവെന്നും അക്കാരണത്താലാണ് ഇരുതാരങ്ങളും മരിച്ചതെന്നും പ്രിയയുടെ വരവ് അത്ര നല്ലതല്ലായിരുന്നുവെന്നും വ്യക്തമാക്കിയാണ് വിമര്ശകന് രംഗത്തെത്തിയത്. ട്വീറ്റിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മറുപടിയുമായി പ്രിയ
ട്വീറ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് മറുപടിയുമായി പ്രിയയും രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് രാശിയല്ല പ്രിയയെന്ന വിമര്‍ശനത്തിന് കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഇത് തനിക്ക് വല്ലാതെ ഫീലായി മാറിയെന്നും വൈകാരികമായി ബാധിച്ചുവെന്നും അതിനാലാണ് മറുപടിയെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും താരം പറയുന്നു.

മാപ്പുപറഞ്ഞ് വിമര്ശകന്
ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് രണ്ടാമതാലോചിക്കുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു. പ്രിയയുടെ മറുപടി വന്നതിന് പിന്നാലെയായാണ് സംഭവിച്ചത് തെറ്റാണെന്ന് മനസ്സിലായതായും മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കി വിമര്ശകനെത്തിയത്. തന്രെ തെറ്റ് മനസ്സിലായെന്നും രണ്ട് സിനിമകളും ഒരുമിച്ച് കണ്ടപ്പോള്‍ കോമണ്‍ ഫാക്ടറായി തോന്നിയ കാര്യമാണ് ഇതെന്നും അതിനാലാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു വിമര്ശകന് പറഞ്ഞത്.

താരത്തിന്റെ പ്രതികരണം
വിമര്‍ശകര്‍ ക്ഷമ പറഞ്ഞതിന് പിന്നാലെയായി വീണ്ടും മറുപടിയുമായും പ്രിയ എത്തിയിരുന്നു. ക്ഷമ പറഞ്ഞതിന് നന്ദി, താങ്കളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും നന്ദി പറഞ്ഞതില്‍ സന്തോഷമെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും താരം പറഞ്ഞിരുന്നു.

കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
പ്രിയയുടെ മറുപടിക്ക് കൈയ്യടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരങ്ങളാണെന്ന് കരുതി എന്തും പറയാവുന്ന സ്ഥിതിയാണെന്ന മട്ടിലാണ് ചിലര്‍ പെരുമാറാറുള്ളത്. അത്തരക്കാര്‍ക്ക് നല്കാന് പറ്റിയ കൃത്യമായ മറുപടി തന്നെയാണ് ഇത്. വിമര്ശകനെക്കൊണ്ട് മുട്ടുകുത്തിച്ച താരത്തിന് അഭിനന്ദനമെന്നാണ് ആരാധകര്‍ പറയുന്നത്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി