»   » പ്രിയാമണിയുടെ ജീവിതകഥ സിനിമ ആക്കാനും മാത്രമുണ്ടോ? വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് നടി പറയുന്നു!!!

പ്രിയാമണിയുടെ ജീവിതകഥ സിനിമ ആക്കാനും മാത്രമുണ്ടോ? വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് നടി പറയുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ താരസുന്ദരി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫയും തമ്മില്‍ കഴിഞ്ഞ മാസമായിരുന്നു വിവാഹം കഴിച്ചത്. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹതിരായിരുന്നത്. രണ്ട് പേരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നായിരുന്നത് കൊണ്ട രജിസ്റ്റര്‍ വിവാഹമായിരുന്നു.

വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ...

വിവാഹം കഴിച്ചെന്ന് കരുതി സിനിമയില്‍ നിന്നും മാറി നില്‍ക്കാനൊന്നും പ്രിയാമണിയെ കിട്ടില്ല. വിവാഹശേഷവും സിനിമയില്‍ തന്നെ തുടരുമെന്ന് മുന്നെ പറഞ്ഞത് പോലെ തന്നെയാണ് ഇപ്പോഴും. നടിയുടെ വിവാഹശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന സിനിമയിലെ കഥയും നടിയുടെ ജീവിതത്തിലെ കഥയും തമ്മില്‍ ഒരു സാമ്യമുണ്ട്.

പ്രിയാമണിയുടെ സിനിമ


വിവാഹശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന സിനിമയാണ് ആഷിക് വന്ന ദിവസം. ഓലപ്പീപ്പി എന്ന സിനിമയുടെ സംവിധായകനായ ക്രിഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്തത്.

കേന്ദ്രകഥാപാത്രം

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര് ഷൈനി എന്നാണ്. നല്ലൊരു കുടുംബത്തിലെ ശ്രദ്ധ കേന്ദ്രമായ മകളുടെ വേഷത്തിലാണ് പ്രിയ അഭിനയിക്കുന്നത്.

ജീവിതവുമായി സാമ്യം


പുതിയ സിനിമയ്ക്ക പ്രിയാമണിയുടെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. മിശ്ര വിവാഹിതയാകുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ ഷൈനി. പ്രിയാമണിയുടെ വിവാഹവും അങ്ങനെ തന്നെ ആയാതിനാല്‍ സ്വന്തം ജീവിതം തന്നെയാണോ എന്ന സംശയുമുണ്ട്

നടി പറയുന്നതിങ്ങനെ

വിവാഹം കഴിയുന്നതിന് ഏറെ മുമ്പ് തന്നെ സിനിമയുടെ കഥ സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നു. അതിനാല്‍ ഇത് അബദ്ധത്തില്‍ വന്നതാണെന്നും പ്രിയാമണി പറയുന്നു.

ഇത് ഇഷ്ടപ്പെടുന്നു


വിവാഹത്തിന് ശേഷം ആദ്യമായി പുറത്ത് വരുന്ന സിനിമയുടെ കഥ ഇങ്ങനെ പ്രത്യേകതയുള്ളതിനാല്‍ താന്‍ ഏറെ സന്തോഷത്തിലാണെന്നും പ്രിയാമണി പറയുന്നു.

വിവാഹം

ആഗസ്റ്റ് 23 നായിരുന്നു പ്രിയമണിയും ബിസിനസ്മാനായ മുസ്തഫയും തമ്മിലുള്ള പ്രണയം സഫലമായത്. ഇരുവരും രജിസ്ട്രര്‍ വിവാഹം കഴിക്കുകയായിരുന്നു.

തെന്നിന്ത്യന്‍ നടി


മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലും പ്രിയാമണി നായികയായി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നും ഏട്ട് മലയാളം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. അതിനൊപ്പം മലയാളം ടെലിവിഷന്‍ പരിപാടിയിലും നടി സജീവ സാന്നിധ്യമാണ്.

English summary
Actress Priya Mani is currently working on her next film, Aashiq Vanna Divasam, whose shoot is nearly over. Directed by Krish Kaimal, director of Olappeeppi, the movie will see Priyamani in an important role, as the daughter in a family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam