പ്രിയാമണി അവധിയിലാണ്

താന്‍ സിനിമയില്‍ നിന്ന് ഒരിടവേളയെടുത്തിരിക്കുകയാണെന്ന് നടി തന്നെ പറയുന്നു. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മുഴുവന്‍ സമയവും ചെലവഴിയ്ക്കാന്‍ കഴിയുന്നു. ഇത് തനിക്ക് സന്തോഷം നല്‍കുന്നതായും നടി പറഞ്ഞു.
എന്നാല്‍ ഇതിനിടയിലും ചില ചിത്രങ്ങള്‍ക്കായി കഥ കേള്‍ക്കുന്നുണ്ട്. എന്നാല്‍ തിരക്കിട്ട് ഒരു ചിത്രത്തിലും ഒപ്പുവയ്‌ക്കേണ്ടന്നാണ് തീരുമാനം. ജീവിതത്തിലെ ഈ സമയം താന്‍ ഏറെ ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ പതിയെ സിനിമയിലേയ്ക്ക് തിരിച്ചു വന്നാല്‍ മതിയെന്നാണ് കരുതുന്നത്.
ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റ്റര്‍ ആണ് മലയാളത്തില്‍ പ്രിയാമണി വേഷമിട്ട അവസാന ചിത്രം. അതിന് ശേഷം മറ്റൊരു മലയാള ചിത്രവും താന്‍ ഏറ്റെടുത്തിട്ടില്ലെന്ന് പ്രിയാമണി പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ താന്‍ മറ്റൊരു മലയാള ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് തെറ്റാണെന്നും നടി പറയുന്നു.


Click it and Unblock the Notifications











