For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയ , ജാൻവി, സാറ, ശ്രദ്ധ എന്നിവരെ പോലെയല്ല ഞാൻ!!കണ്ണ് ചിമ്മുന്ന പെണ്‍കുട്ടിയായി മാത്രം കാണരുത്...

  |

  ഒറ്റ കണ്ണിറുക്കം കൊണ്ട് ഇന്ത്യൻ സിനിമ ലോകത്തേയും ജനങ്ങളോയും ഒരു പോലെ വീഴ്ത്തിയ താരാമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ്‍ ലവ് എന്ന ചിത്രത്തിലെ ആ സൈറ്റടി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ കൂടാചെ ബോളിവുഡിലും തെറ്റിന്ത്യൻ സിനിമ ലോകത്തും പ്രിയയുടെ സൈറ്റടി വൻ ചർച്ചയായിരുന്നു. ബോളിവഡിലെ മുതിർന്ന താരങ്ങളും യുവതാരങ്ങളും ദീപികയുടെ ഫാൻസ് ലിസ്റ്റിലുണ്ട്.

  വിവാഹ ശേഷം ദീപിക ആവശ്യപ്പെട്ടത് ആ മൂന്ന് കാര്യങ്ങൾ!! ഇവ ഒഴിവാക്കണമെന്ന് താരപത്നിയുടെ കർശന നിർദ്ദേശം... വെളിപ്പെടുത്തലുമയി രൺവീർ

  പ്രിയയുടെ ആ കണ്ണു ചിമ്മലാണ് താരത്തെ ആഗോളതലത്തിൽ ഉയർത്തിയത്. ആദ്യ ചിത്രം റിലീസാകും മുൻപ് തന്നെ താരത്തെ തേടി കൈനിറയെ ചിത്രങ്ങൾ എത്തുകയാണ്. കൂടുതലും താരത്തെ തേടിയെത്തുന്നത് ബോളിവുഡ് ചിത്രങ്ങളാണ്. കണ്ണു ചിമ്മുന്ന ഒരു പെൺകുട്ടിയായി മാത്രം കാണരുത് തന്നെ ഒരു നടിയായി കാണണമെന്ന് പ്രേക്ഷകരോട് പ്രിയ. വിക്കി- കൗശൽ നായികനായി എത്തി ഉറി- ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രദർശനത്തിനായെത്തിയപ്പോഴാണ് പ്രിയ ഇക്കാര്യം പറഞ്ഞത്.

  10 ഇയർ ചാലഞ്ച് ഏറ്റെടുത്തു താരങ്ങളും!! അന്ന് ഇങ്ങനെയായിരുന്നു, ചിത്രങ്ങൾ കാണാം

  നടിയായി സ്വീകരിക്കണം

  നടിയായി സ്വീകരിക്കണം

  എല്ലാവരും തന്നെ കണ്ണ് ചിമ്മുന്ന ഒരു പൊൺകുട്ടിയായിട്ടാണ് ആളുകൾ എന്നെ അറിയുന്നത് . പക്ഷെ അതിനപ്പുറം തന്നെ ഒരു നടിയായി സ്വീകരിക്കണമെന്നായിരുന്നു പ്രിയ പ്രേക്ഷകരോട് പറഞ്ഞത്. വിക്കി കൗശലിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു താരം ഉറിയുടെ പ്രദർശനത്തിനെത്തിയത്. ഇരവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു.

   അവരുമായി താരത്യം ചെയ്യരുത്

  അവരുമായി താരത്യം ചെയ്യരുത്

  ബോളിവുഡിലെ യുവതാരങ്ങളായ ആലിയ ഭട്ട്, ശ്രദ്ധ കപൂർ, ജാൻവി കപൂർ, സാറാ ആലിഖാൻ എന്നിവരുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യരുതെന്നും പ്രിയ പറഞ്ഞു. അവരൊക്കെ മികച്ച മുതിർന്ന നടിമാരാണ്. അവരുടെ ജോലി കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കണമെന്നാണ് ആഗ്രഹം. അത്ര മാത്രമേയുളളൂവെന്നും പ്രിയ പുറഞ്ഞു.

  വിക്കിയിൽ നിന്ന് തനിയ്ക്ക് ലഭിച്ച ആംഗീകാരം

  വിക്കിയിൽ നിന്ന് തനിയ്ക്ക് ലഭിച്ച ആംഗീകാരം

  വിക്കിയുടെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു ഉറി സിനിമ കാണാൻ പ്രിയ മുംബൈയിൽ എത്തിയത്. വിക്കിയുടെ ക്ഷണം തനിയ്ക്ക് ലഭിച്ച അംഗീകാരമായി കാണുന്നെന്നും പ്രിയ പറഞ്ഞു. കൂടാതെ തന്റെ കണ്ണു ചിമ്മൽ ഇഷ്ടമാണെന്നുള്ള രൺവീറിന്റെ കമന്റും വിലമതിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

  ശ്രീദേവി ബംഗ്ലാവ്

  ശ്രീദേവി ബംഗ്ലാവ്

  മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിൽ അങ്ങേയറ്റം കുറിയ്ക്കുന്നത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനു മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ശ ഒരു നടിയുടെ ജീവിതവുമായി ചുററിപ്പറ്റി വരുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലറിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. പ്രിയയുടെ ബോളിവിഡ് ആരാധകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതേ സമയം ചിത്രത്തിലെ നായകൻ ഇപ്പോളഴും സസ്പെൻസാണ്.

   പ്രിയ പറയുന്നത് ശ്രീദേവിയുടെ കഥ

  പ്രിയ പറയുന്നത് ശ്രീദേവിയുടെ കഥ

  ചിത്രത്തിന്റെ ടീസർ പുറത്തെത്തിയതിനു പിന്നാലെ വിവാദങ്ങളും ചിത്രത്തിനെ തേടിയെത്തിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രത്തിൽ പറയുന്നതെന്നായിരുന്നു ഉയർന്നു വന്ന ആരോപണം. ആരോപണങ്ങൾ കനക്കുന്നതിനു പിന്നാസെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ശ്രീദേവിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിയപരമായി നേരിടുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു,

  English summary
  Priya Prakash Varrier on entering Bollywood: Accept me as an actress not just as a wink girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X