»   » കണ്ണിറുക്കലിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രിയയ്ക്ക് ഫോണില്ല, കാരണമെന്താണെന്ന് അറിയുമോ?

കണ്ണിറുക്കലിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രിയയ്ക്ക് ഫോണില്ല, കാരണമെന്താണെന്ന് അറിയുമോ?

Written By:
Subscribe to Filmibeat Malayalam

കുട്ടിക്കാലം മുതല്‍ക്കെ സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു ആഗ്രഹം. ഒമര്‍ ലുലുവിന്റെ തന്നെ സിനിമയായ ചങ്ക്‌സിന്‍രെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സെലക്റ്റായെങ്കിലും പഠനത്തിലെ തിരക്ക് കാണം പ്രിയയ്ക്ക് സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്ന് പ്രിയയുടെ അമ്മ പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു സംവിധായകനും താരങ്ങളും.

വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണ്ണിമയ്ക്ക് മത്സരാര്‍ത്ഥികള്‍ നല്‍കിയ ഗംഭീര സര്‍പ്രൈസ് കാണൂ!


എന്നാല്‍ അന്നത്തെ ആ വിഷമം ഇപ്പോള്‍ ശരിക്കും മാറിയെന്ന് പ്രിയ പറയുന്നു. മോഡലിങ്ങില്‍ നിന്നുമാണ് താന്‍ സിനിമയിലേക്ക് എത്തുന്നതെന്നും താരം പറയുന്നു. പ്രിയയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.


ചങ്ക്‌സിന്റെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു

ഒമര്‍ ലുലുവിന്റെ തന്നെ ചിത്രമായ ചങ്ക്‌സില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി എത്തിയ പ്രിയയെ സംവിധായകന്‍ തിരഞ്ഞെടുത്തിരുന്നു.


പരീക്ഷ ചതിച്ചു

സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നുവെങ്കിലും പരീക്ഷയായതിനാല്‍ പ്രിയയ്ക്ക് ചങ്ക്‌സില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് അവളെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് അമ്മ അന്ന് പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.


അടുത്ത തവണ പങ്കെടുക്കാം

അടുത്ത സിനിമയുടെ ഒാഡിഷനില്‍ പങ്കെടുക്കാമെന്നായിരുന്നു അന്ന് സംവിധായകന്‍ അറിയിച്ചത്. പറഞ്ഞത് പോലെ തന്നെ അടുത്ത സിനിമയുടെ ഓഡിഷനില്‍ പ്രിയ പങ്കെടുക്കുകയും സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


ആദ്യം ചെയ്യാന്‍ പറഞ്ഞത്

ചെറിയ റോളായിരുന്നു പ്രിയയ്ക്ക് വേണ്ടി മാറ്റിവെച്ചത്. റോഷന്റെ പുരികം പൊക്കല്‍ ഓര്‍ത്തപ്പോഴാണ് പ്രിയയോടും അങ്ങനെ കാണിക്കാമോയെന്ന് ചോദിച്ചത്. പ്രിയ അതിഗംഭീരമായാണ് ചെയ്തത്.


കൂട്ടുകാരനെ പ്രണയിക്കുന്നു

ബെസ്റ്റ് ഫ്രണ്ടിനെ ഇഷ്ടപ്പെടുന്നയാളായി അഭിനയിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആ സുഹൃത്തിന് മറ്റൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്. അവള്‍ അവനെ വേണ്ടെന്ന് വെച്ചതറിഞ്ഞ് അവനെ ആശ്വസിപ്പിക്കുന്നതായി അഭിനയിക്കാനായിരുന്നു സംവിധായകന്‍ ആവശ്യപ്പെട്ടത്.


ചെറിയ സീനാണെന്ന് പറഞ്ഞപ്പോള്‍

ചെറിയ സീനിലേക്കാണ് തന്നെ തിരഞ്ഞെടുത്തതെന്ന് പറഞ്ഞപ്പോള്‍ ഏത് വേഷമായാലും കുഴപ്പമില്ല മുഖം കാണിച്ചാല്‍ മതിയെന്നായിരുന്നു പ്രിയ പറഞ്ഞതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.


നായികാ വേഷമെന്ന നിബന്ധനയില്ല

ഇനി വരുന്ന സിനിമകള്‍ നോക്കിയേ തിരഞ്ഞെടുക്കുള്ളൂ. നായികാ വേഷം തന്നെ വേണമെന്നില്ല. നല്ല കഥാപാത്രം ലഭിച്ചാല്‍ താന്‍ ഏത് സിനിമയും സ്വീകരിക്കുമെന്നും പ്രിയ പറയുന്നു.


അമ്മയുടെ പിന്തുണ

അമ്മയാണ് എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കി കൂടെയുള്ളത്. ഓഡിഷന്‍ സമയത്തായാലും ചിത്രീകരണത്തിനിടയിലുമൊക്കെ അമ്മയാണ് കൂട്ടുവരുന്നത്.


അമ്മയ്ക്ക് സൈര്വമില്ല

പ്രിയ താരമായി മാറിയതിന് ശേഷം അമ്മയാണ് പെട്ടുപോയത്. കോളുകളും മെസ്സേജുമൊക്കെ അമ്മയ്ക്കാണ് ലഭിക്കുന്നത്. അച്ഛന്‍ പിന്നെ മോളാണെന്ന് എവിടെയും പറയാത്തതിനാല്‍ കൂളാണെന്നും പ്രിയ പറയുന്നു.English summary
Priya Prakash Varrier talking about her life after the song release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam