»   » വിവാഹം കഴിഞ്ഞ്, അമ്മുവിന്റെ മുഖം കണ്ടപ്പോഴാണ് ഞാന്‍ ലിസിയെ അഗാധമായി പ്രണയിച്ചു തുടങ്ങിയത്; പ്രിയന്‍

വിവാഹം കഴിഞ്ഞ്, അമ്മുവിന്റെ മുഖം കണ്ടപ്പോഴാണ് ഞാന്‍ ലിസിയെ അഗാധമായി പ്രണയിച്ചു തുടങ്ങിയത്; പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഒപ്പം എന്ന ചിത്രം ഒരുക്കിക്കൊണ്ട് കരിയര്‍ തിരിച്ചുപിടിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ ഇപ്പോഴും പ്രിയന്‍ വിഷമഘട്ടത്തിലൂടെ തന്നെയാണ് കടന്ന് പോകുന്നതെന്നാണ് സംവിധായകന്റെ ഒടുവിലത്തെ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്.

വേര്‍പിരിഞ്ഞുവെങ്കിലും എല്ലാം അറിയുന്നുണ്ട്, ലിസിയുടെ പുതിയ സംരംഭത്തിന് ആശംസയുമായി പ്രിയദര്‍ശന്‍ !

ഏറ്റവുമൊടുവില്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും പ്രിയന്‍ ലിസിയെ കുറിച്ചും ലിസിയോടുള്ള പ്രണയത്തെ കുറിച്ചും വാചാലനായി. ഇപ്പോഴും ലിസി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണത്രെ പ്രിയദര്‍ശന്‍.

ലിസി അല്ലാതെ മറ്റൊരു പെണ്ണില്ല

എനിക്ക് പ്രണയോ തോന്നിയവര്‍ക്കൊന്നും എന്നോട് പ്രണയം തോന്നിയിട്ടില്ല. എന്നോട് പ്രണയം തോന്നിയവരോടൊന്നും എനിക്കും തോന്നിയിട്ടില്ല. ലിസിയല്ലാതെ എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു പെണ്ണില്ല എന്നും പ്രിയദര്‍ശന്‍ പറയുന്നു.

ലിസിയോടുള്ള പ്രണയം

ഞാന്‍ ഒരിക്കല്‍ ലിസിയോട് പറഞ്ഞിട്ടുണ്ട്, വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയത് എന്ന്. അതിന് മുന്‍പുള്ളത് കമ്മിറ്റ്‌മെന്റായിരുന്നു. വിവാഹ ശേഷം അമ്മുവിന്റെ മുഖം കണ്ടതിന് ശേഷമാണ് ഞാന്‍ ലിസിയുമായി അഗാധ പ്രണയത്തിലായത്.

അതാവാം കാരണം

സ്ത്രീകള്‍ക്കൊരു പ്രശ്‌നമുണ്ട്. നമ്മള്‍ കൂടുതല്‍ അടുക്കുമ്പോള്‍ അവരുടെ ഇന്‍സെക്യൂരിറ്റി കൂടും. അതും ഞങ്ങളുടെ ബന്ധം ഉലയാന്‍ കാരണമായിട്ടുണ്ട്. 'യു ആര്‍ദ് ബെസ്റ്റ് കപ്പിള്‍ ഇന്‍ ഫിലിം ഇന്റസ്ട്രി' എന്ന് പലരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ കയറിപ്പോകുന്നതിനൊപ്പം അതേ ലെവലിലും അന്തസ്സിലും ലിസിയും ഉയര്‍ന്ന് വന്നിരുന്നു.

തിരിച്ചറിയാന്‍ വൈകിപ്പോയി

ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. ഇപ്പോള്‍ തോന്നുന്നു ഇനിയും ഞങ്ങള്‍ക്ക് പഴയത് പോലെ സുഹൃത്തുക്കളായി തുടരാന്‍ കഴിയുമെന്ന്. ഇപ്പോള്‍ രണ്ട് പേര്‍ക്കും ജീവിതത്തില്‍ ഒരു സ്‌പേസുണ്ട്. അതായിരുന്നിരിക്കാം ആവശ്യം. പക്ഷെ അത് തിരിച്ചറിഞ്ഞത് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല

1990 കളില്‍ സിനിമയിലുണ്ടായിരുന്ന മനോഹരികളായ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്തസ്സായിട്ട് പറയാം, എന്നെ കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്ന് വരെ എഴുതിയിട്ടില്ല. അതുപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും വന്നിട്ടില്ല.

ഇനി പ്രിയന്റെ സ്വപ്നം

എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്. തന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്‌നമുണ്ടെന്നും അത് വേര്‍പിരിഞ്ഞ തന്റെ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണെന്നും പ്രിയന്‍ പറയുന്നു.

English summary
Priyadarshan about when he fell in love with Lissy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam