»   »  ദുല്‍ഖര്‍ പടത്തിന്റെ സംവിധായകന് പ്രിയന്റെ ഉപദേശം

ദുല്‍ഖര്‍ പടത്തിന്റെ സംവിധായകന് പ്രിയന്റെ ഉപദേശം

Posted By:
Subscribe to Filmibeat Malayalam
Roopesh Peethambaran
വെള്ളിയാഴ്ച തീയേറ്ററിലെത്തി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രത്തിന്റെ സംവിധായകന്‍ രൂപേഷ് പീതാംബരന് പ്രിയദര്‍ശന്റെ ഉപദേശം. തീവ്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് അല്പം ടെന്‍ഷനിലിരിക്കുന്ന രൂപേഷിനോട് യാതൊരു പേടിയും വേണ്ടെന്നാണ് പ്രിയന്‍ പറയുന്നത്.

തീവ്രം ഹിറ്റാകുമോ എന്നോര്‍ത്ത് പേടി വേണ്ട. ചിത്രം തീയേറ്ററില്‍ വിജയമോ പരാജയമോ ആവട്ടെ. അതിലുപരി അതൊരു നല്ല ചിത്രമായി ആളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം-ഇതാണ് പ്രിയന്‍ തനിക്ക് നല്‍കിയ ഉപദേശമെന്ന് രൂപേഷ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തു.

അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും തുടര്‍ന്ന് വന്ന ഉസ്താദ് ഹോട്ടലും വിജയമായതോടെ തീവ്രത്തിലൂടെ ഹാട്രിക് എന്ന സ്വപ്‌നവുമായാണ് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറങ്ങുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതോടെ മറ്റ് തിരക്കുകളെല്ലാം മാറ്റി വച്ച് ദുല്‍ഖര്‍ തീവ്രം ചെയ്യുകയായിരുന്നു. ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമയിലൊക്കെ ചാന്‍സ് ചോദിച്ചു നടക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ മ്യൂസിക് കമ്പോസറാണെന്നും ദുല്‍ഖര്‍ പറയുന്നു. സംവിധായകന്‍ ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസാണ് തീവ്രം വിതരണം ചെയ്യുന്നത്.

English summary

 "Priyan sir told me I shouldn't worry if Theevram becomes a hit or a flop, instead I should be concerned if people would remember it as a good film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam