»   » തിയേറ്ററില്‍ നിന്ന് യുവ സംവിധായകനെ ഇറക്കിവിടാന്‍ പ്രിയന്‍ അനുവദിച്ചില്ല, അതിനൊരു കാരണം?

തിയേറ്ററില്‍ നിന്ന് യുവ സംവിധായകനെ ഇറക്കിവിടാന്‍ പ്രിയന്‍ അനുവദിച്ചില്ല, അതിനൊരു കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

കാലം അങ്ങനെയാണ്. പലതിനെയും, പലരെയും മാറ്റിമറച്ചുകൊണ്ടാണ് അതിന്റെ ഒഴുക്ക്. പ്രതീക്ഷിക്കാത്തത് പലതും സംഭവിച്ചേക്കാം. അന്ന് സിനിമാ സ്വപ്‌നങ്ങളുമായി നടക്കുകയാണ് പ്രിയദര്‍ശന്‍.

സിഐഡി മൂസയും ഷാജി പപ്പനുമൊക്കെ വീണ്ടും വന്നാലുള്ള അവസ്ഥ, ചിരിക്കേണ്ടി വരുമോ.. കരയേണ്ടി വരമോ..?

സംവിധായകന്‍ മണിരത്‌നത്തിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള മദ്രാസിലെ ഗുഡ്‌ലക്ക് തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യു കാണാനെത്തിയ പ്രിയദര്‍ശനെ മാനേജര്‍ കല്യാണ്‍ ഇറക്കിവിട്ടു. അന്ന് വേദനയോടെ പ്രിയന്‍ അവിടെ നിന്നും ഇറങ്ങി.

കാലം മാറ്റിമറിച്ച മറിമായം

എന്നാല്‍ കാലം അതിന് മറുപടി കൊടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളായി.

ഗുഡ്‌ലക്ക് തിയേറ്റര്‍ വാങ്ങി

പഴയ കണക്ക് തീര്‍ക്കാനൊന്നും അല്ലെങ്കിലും, പ്രിയന്‍ മദ്രാസിലെ ഗുഡ്‌ലക്ക് തിയേറ്റര്‍ വിലക്ക് വാങ്ങി. അന്ന് തന്നെ ഇറക്കിവിട്ട അതേ കല്യാണിനെ തന്നെ മനേജരായി നിയമിയ്ക്കുകയും ചെയ്തു.

തന്റെ അനുഭവം മറ്റൊരാള്‍ക്ക്

കുറച്ചുനാള്‍ മുമ്പ് സ്റ്റുഡിയോയുടെ മുന്നില്‍ പ്രിയന്‍ നില്‍ക്കുമ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ ഗേറ്റിന് അടുത്ത് നില്‍ക്കുന്നത് കണ്ടത്.. അപ്പോഴും കല്യാണ്‍ പരിചയമില്ലാത്തവരെ അകത്ത് കയറ്റുമായിരുന്നില്ല. സര്‍ ഞങ്ങള്‍ അകത്ത് കയറിക്കോട്ടെ എന്ന് ചെറുപ്പക്കാര്‍ ചോദിച്ചു. പ്രിയന്‍ ഗേറ്റ് തുറന്ന് അവരെ അകത്ത് കയറ്റി

അവരില്‍ തന്നെ കണ്ടു

ഗേറ്റ് തുറന്ന് വന്ന ചെറുപ്പക്കാരില്‍ ഒരാള്‍ പ്രിയനോട് പറഞ്ഞു, ഞാന്‍ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജിപണിക്കറാണ്. അത് കേട്ടപ്പോള്‍ പ്രിയന്‍ അമ്പരന്നു പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുഡ്‌ലക്ക് തിയേറ്ററില്‍ ഇരുന്ന് സിനിമ കാണാന്‍ കൊതിച്ച തന്നെ തന്നെയാണ് പ്രിയന്‍ നിഥിന്‍ രണ്‍ജി പണിക്കറില്‍ കണ്ടത

English summary
Priyadarshan didnt allow young director to go out of theater

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam