»   » 64 മത് ദേശീയ അവാര്‍ഡ്, അധ്യക്ഷ സ്ഥാനത്ത് പ്രിയദര്‍ശന്‍

64 മത് ദേശീയ അവാര്‍ഡ്, അധ്യക്ഷ സ്ഥാനത്ത് പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam

64 മത് ദേശീയ ചലച്ചിത്ര അവാര്‍ഡ്, അധ്യക്ഷനായി പ്രിയദര്‍ശനെ തിരഞ്ഞെടുത്തു. ഇങ്ങനൊരു ബഹുമതി ആദ്യമായിട്ടാണെന്നും, അതില്‍ വളരെ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം. വലിയ ഒരു ഉത്തരവാദിത്ത്വമാണ് തന്നെ ഏല്പിച്ചത് എന്നും തന്നാലാവും വിധം നല്ല രീതിയില്‍ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 60 വയസുള്ള പ്രിയദര്‍ശന്‍ 35 വര്‍ഷമായി ചലച്ചിത്ര രംഗത്തുണ്ട്.

priyadarshan

91 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രിയദര്‍ശന്റെ സിനിമാ ജീവിതം, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മറ്റു ഭാഷകളില്‍ അദ്ദേഹം പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.

ദേശീയ അവാര്‍ഡ് ലഭിച്ച ചലച്ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ പ്രിയദര്‍ശന്റെ കൈയിലുണ്ട്. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് അദ്ദേഹത്തിന്റെ കാഞ്ചിവരം എന്ന ചിത്രത്തിന് 2007 ല്‍ ലഭിച്ചിരുന്നു. 1996 ല്‍ ഇറങ്ങിയ ഇതിഹാസ ചിത്രമായ കാലാപാനി 3 ദേശീയ അവാര്‍ഡ് നേടിയിരുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ജയിലില്‍ കഴിയുന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയായിരുന്നു അത്. ഏറ്റവും നല്ല കലാസംവിധാകന്‍ (സാബു സിറില്‍), സ്പ്യഷല്‍ ഇഫക്റ്റ് (എസ്. ടി. വെങ്കി), ഛായാഗ്രാഹണം (സന്തോഷ് ശിവന്‍) എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.

English summary
Director priyadarshan determined as chairman of 64th National Film Award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam