»   » ഐപിഎല്ലിന് വേണ്ടി പ്രിയദര്‍ശന്‍ ഒരുക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് എംപിമാര്‍

ഐപിഎല്ലിന് വേണ്ടി പ്രിയദര്‍ശന്‍ ഒരുക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് എംപിമാര്‍

Posted By: Ambili
Subscribe to Filmibeat Malayalam

സംവിധയാകന്‍ പ്രിയദര്‍ശന്‍ ഐപിഎല്ലിന് വേണ്ടി പരസ്യ ചിത്രം നിര്‍മ്മിക്കുന്നു. പന്ത്രണ്ട് ഭാഷകളിലായി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്.

എന്നാല്‍ പരസ്യങ്ങളില്‍ അഭിനയിക്കാനെത്തുന്നതില്‍ രണ്ടുപേര്‍ സിനിമ നടന്മാര്‍ എന്നതിന് പുറമെ എംപിമാരുമാണ്. മലയാളത്തില്‍ നിന്നും ഇന്നസെന്റ് എംപിയും അഹമ്മദാബാദില്‍ നിന്നും പരേഷ് റാവലുമാണ് എത്തുന്നത്.

priyadarshans

പരസ്യ ചിത്രത്തിന്റെ നായകന്‍ പരേഷ് റാവലാണ്. ഓരോ ഭാഷയില്‍ നിന്നുമായി അതാത് ഭാഷയിലെ നായകന്മാരാണ് ചിത്രത്തില്‍ പരേഷ് റാവലിനൊപ്പം അഭിനയിക്കാനെത്തുന്നത്.

അങ്ങനെയാണ് നടന്‍ ഇന്നസെന്റും. രാഷ്ട്രീയം മാറ്റിവെച്ച് ഇരുവരും നല്ല സുഹൃത്തുക്കളായിട്ടാണ് അഭിനയിക്കുന്നത്. ഇതിന് മുമ്പും ഇരുവരം പ്രിയദര്‍ശന്റെ രണ്ടു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 'മാലാമല്‍ വീക്കിലി'യിലും 'ഡോളി സജാ കെ രഖ്‌ന'യിലുമാണ് താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നത്.

English summary
2 MPs to atc in Priyadarshan's next add for IPL

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam