twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തേക്ക്?

    By Soorya Chandran
    |

    തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വിവാദങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ പ്രിയദര്‍ശന്‍ തന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

    ചലച്ചിത്ര അക്കാദമിയെ കുറിച്ചും കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ചും ഉയര്‍ന്ന ആക്ഷേപങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രിയദര്‍ശനെ നീക്കാന്‍ നടക്കുന്ന നീക്കമെന്നാണ് വിവരം. അടുത്ത ചലച്ചിത്ര മേളക്കായി ഒരു ഉപദേശക സമിതിയെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്.

    Priyadarshan

    അടൂര്‍ ഗോപാലകൃഷ്ണനേയും ഷാജി എന്‍ കരുണിനേയും പോലുള്ള അന്തര്‍ദേശീയ പ്രശസ്തരായ സംവിധായകരെ ചലച്ചിത്രമേളയുടെ ചുമതല ഏല്‍പ്പിച്ചേക്കും. അക്കാദമിയില്‍ നിന്ന് ബീന പോള്‍ വേണുഗോപാല്‍ രാജി വച്ച സാഹചര്യത്തെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പവും സര്‍ക്കാരിനുണ്ട്.

    സിനിമ മന്ത്രിയായിരുന്നു കെബി ഗണേഷ്‌കുമാറിന്റെ താത്പര്യപ്രകാരമാണ് പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരുന്നത്. ബോളിവുഡില്‍ സജീവമായ പ്രിയദര്‍ശന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമയം ലഭിക്കുമോ എന്ന് തുടക്കത്തിലേ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രിയായിരുന്ന ഗണേഷില്‍ നിന്ന് പ്രിയദര്‍ശന് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.

    English summary
    Priyadarshan may be removed from Chalachithra Academy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X