»   » മോഹന്‍ലാലിന് വേണ്ടി അധോലോക നായകന്മാരെ പോയി കണ്ട പ്രിയദര്‍ശന്‍; കൊല്ലാനാണോ...?

മോഹന്‍ലാലിന് വേണ്ടി അധോലോക നായകന്മാരെ പോയി കണ്ട പ്രിയദര്‍ശന്‍; കൊല്ലാനാണോ...?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് വേണ്ടി പ്രിയദര്‍ശന്‍ അധോലോക നായകന്മാരെ ചെന്നു കണ്ടു എന്ന് കേള്‍ക്കുമ്പോള്‍, പലര്‍ക്കും തോന്നിയേക്കാം കൊട്ടേഷന്‍ വല്ലതും കൊടുക്കാനായിരുന്നോ എന്ന്.. എന്നാലല്ല, സിനിമയുടെ പെര്‍ഫക്ഷന് വേണ്ടിയായിരുന്നു പ്രിയന്‍ അധോലോക നായകന്മാരെ ചെന്നു കണ്ടത്.

സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!

തമാശകള്‍ നിറഞ്ഞ കുടുംബ ചിത്രങ്ങള്‍ മാത്രം ഒരുക്കിയ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വ്യത്യസ്തമായ ചിത്രമായിരുന്നു ആര്യന്‍. ആക്ഷന്‍ ട്രാക്കിലൊരുക്കിയ ചിത്രം തിയേറ്ററില്‍ ഗംഭീര വിജയവുമായി.

ദീവാര്‍ പോലെ

എഴുപതുകളില്‍ ബോളിവുഡില്‍ അമിതാബ് ബച്ചന്റെ താരോദയത്തില്‍ തിളങ്ങിയ ദീവാര്‍ പോലൊരു ആക്ഷന്‍ ചിത്രം മോഹന്‍ലാലിന് വച്ച് ചെയ്യണം എന്നായിരുന്നു പ്രിയന്റെ ആഗ്രഹം. അങ്ങനെ അന്നത്തെ ആക്ഷന്‍ സ്‌പെഷലിസ്റ്റായ ടി ദാമോദരന്‍ മാസ്റ്ററോട് പ്രിയന്‍ അത്തരത്തിലൊരു കഥ എഴുതിത്തരാന്‍ ആവശ്യപ്പെട്ടു.

ആര്യന്‍ അനാര്യന്‍ എന്ന നാടകം

ഒരു ആക്ഷന്‍ ചിത്രം വേണം എന്ന് പ്രിയന്‍ വന്ന് പറഞ്ഞപ്പോള്‍ ദാമോദരന്‍ മാസ്റ്റര്‍ ആര്യന്‍ അനാര്യന്‍ എന്ന തന്റെ നാടകത്തെ കുറിച്ച് പ്രിയനോട് പറഞ്ഞു. ഗുരുവായൂരില്‍ നടന്ന തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് ടി ദാമോദരന്‍ തന്നെ എഴുതിയ നാടകമാണ് ആര്യന്‍ അനാര്യന്‍. ഇതിലെ നായകന്റെ പ്രതികാരം ആക്ഷന്‍ ചിത്രത്തിന് യോജിച്ചതാണെന്ന് പ്രിയന് മനസ്സിലായി.

ബോംബെ പശ്ചാത്തലമായപ്പോള്‍

കഥയ്ക്ക് ബോംബെ അധോലോകം പശ്ചാത്തലമാക്കാം എന്ന് പ്രിയനും ദാമോദരന്‍ മാസ്റ്ററും തീരുമാനിച്ചു. ബോംബെ നഗരത്തിന്റെ അധോലോക കഥകള്‍ മുഴുവന്‍ ദാമോദരന്‍ മാസ്റ്റര്‍ക്ക് വള്ളിപുള്ളി തെറ്റാതെ അറിയാം. അങ്ങനെ ബോംബെയില്‍ പോയി അധോലോക രാജാക്കന്മാരായ ഹാജി മസ്താനെയും കരീം ലാലിനെയും കണ്ട് അധോലോകത്തിന്റെ സ്പന്ദനം നിറച്ചൊരു ചിത്രമാക്കി ആര്യന്‍ ഒരുക്കി.

നൂറ് കോടി ക്ലബ്ബില്‍ കയറി

ഇത്തരത്തിലുള്ള ചില സാഹസങ്ങളൊക്കെ കാണിച്ചിട്ടാണ് പ്രിയന്‍ ആര്യനിലെ ദേവനാരായണന്‍ എന്ന അധോലോക നായകനെ ട്യൂണ്‍ ചെയ്ത് വിട്ടത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറുകയും ചെയ്തു.

English summary
Priyadarshan Met Underworld GOONS For Mohanlal!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam