»   » ലാലും പ്രിയനും ചരിത്രസിനിമയ്ക്കായി ഒന്നിയ്ക്കുന്നു

ലാലും പ്രിയനും ചരിത്രസിനിമയ്ക്കായി ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും-പ്രിയദര്‍ശനും ഒന്നിച്ച കാലാപാനിയെന്ന ചിത്രം മനോഹരമായ ഒരു ചരിത്ര സിനിമയായിരുന്നു. ചരിത്രകഥയ്‌ക്കൊപ്പം പ്രണയവും സംഗീതവുമെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തൊരുക്കിയ ചിത്രം എക്കാലത്തെയും മികച്ച സിനിമാനുഭവമാണ്. പിന്നീട് ഇത്ര മനോഹരമായ ഒരു ലാല്‍-പ്രിയന്‍ ചിത്രം ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. പ്രിയനും ലാലും ചേര്‍ന്ന് മറ്റൊരു ചരിത്ര സിനിമയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. ഗീതാഞ്ജലിയെന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

ചിത്രത്തിനായുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണത്രേ. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നിനായിരിക്കും ഈ ചിത്രത്തിലൂടെ ലാല്‍ ജീവന്‍ നല്‍കുകയെന്നാണ് കേള്‍ക്കുന്നത്. 2014ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ചിത്രത്തില്‍ ആരൊക്കെയായിരിക്കും മറ്റു താരങ്ങള്‍ എന്നകാര്യം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭ്യമായിട്ടില്ല.

Mohanlal and Priyadarshan

ഗീതാഞ്ജലിയ്ക്കുശേഷം ബോളിവുഡില്‍ അക്ഷയ് കുമാറും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തുന്നൊരു ചിത്രം താന്‍ ചെയ്യുന്നുണ്ടെന്ന് പ്രിയന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ജോലികള്‍ കഴിഞ്ഞായിരിക്കും ചരിത്രസിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്നാണ് സൂചന.

1996ല്‍ പുറത്തിറങ്ങിയ കാലാപാനിയ്ക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ബോളിവുഡ് താരം തബു ലാലിന്റെ നായികയായി അഭിനയിച്ച ഈ ചിത്രത്തില്‍ തമിഴ് നടന്‍ പ്രഭുവും നടന്‍ വിനീതും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

English summary
Director Priyadarshan and Super Star Mohanlal to team up for a historical film once again after Kalapani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam