»   » ഗീതാഞ്ജലി ഹൊറര്‍ ചിത്രമാണെന്ന് പ്രിയനും ലാലും

ഗീതാഞ്ജലി ഹൊറര്‍ ചിത്രമാണെന്ന് പ്രിയനും ലാലും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിക്കതും ചിരിയുടെ വെടിക്കെട്ടും മികച്ച കഥകളുടെ ശക്തിയുമായി എത്തിയ ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമുയരും. അടുത്തകാലത്തായി പ്രിയദര്‍ശനും ലാലും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയവയായിരുന്നു. എന്നാല്‍ പുതിയതായി ഒരുങ്ങുന്ന ഗീതാഞ്ജലി ഈ പതിവ് സ്റ്റൈലില്‍ നിന്നും മാറുകയാണെന്ന് ലാലും പ്രിയനും ഒരുപോലെ പറയുന്നു.

കുറേക്കാലമായി വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് ചെയ്യണമെന്നാഗ്രഹിക്കുന്നുവെന്നും ഗീതാഞ്ജലിയിലൂടെ അവസാനിയ്ക്കുന്നത് ഈ കാത്തിരിപ്പാണെന്നും ലാല്‍ പറയുന്നു. പ്രിയനും ഇത് ശരിവെയ്ക്കുകയാണ്. മണിച്ചിത്രത്താഴില്‍ നിന്നും നാല് കഥാപാത്രങ്ങളെ എടുത്താണ് ഗീതാഞ്ജലി രൂപപ്പെടുത്തുന്നത്. ഇക്കാര്യമൊഴിച്ചാല്‍ മണിച്ചിത്രത്താഴും ഗീതാഞ്ജലിയും തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നുമില്ല. ഇത് മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല- പ്രിയദശന്‍ കാര്യം വ്യക്തമാക്കുന്നു.

Priyadarshan and Mohanlal

വിവാഹം നിശ്ചയിച്ചുകഴിഞ്ഞ ഒരു പെണ്‍കുട്ടിയ്ക്ക് വളരെ ഗൗരവതരമായ ഒരു മാനസിക പ്രശ്‌നമുണ്ടാവുകയാണ്. മണിച്ചിത്രത്താഴിലെ നായികയായ ഗംഗയ്ക്ക് അസുഖമുണ്ടായപ്പോള്‍ വന്ന അതേ മനോരോഗവിദഗ്ധനായ സണ്ണി ജോസഫ് തന്നെയാണ് ഈ ചിത്രത്തിലെ നായികയെയും ചികിത്സിയ്ക്കാന്‍ എത്തുന്നത്. നായികയ്ക്ക് കടുത്ത മനോരോഗമുള്ളതിനാല്‍ത്തന്നെ ചിത്രത്തിലെ പലകാര്യങ്ങളും ഒരു ഹൊറര്‍ സ്റ്റൈലിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെ ഒരു ഹൊറര്‍ ചിത്രമെന്ന് വിശേഷിപ്പിക്കാം- പ്രിയന്‍ പറയുന്നു.

കല്യാണം നിശ്ചയിച്ച കുട്ടിയ്ക്ക് അസുഖം വരുമ്പോള്‍ അവര്‍ക്കായി തന്നെ മുമ്പ് ചികിത്സിച്ച ഡോക്ടര്‍ സണ്ണി ജോസഫിനെ നിര്‍ദ്ദേശിയ്ക്കുന്ന ഒരു സീനില്‍ മാത്രമാണ് ശോഭന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മണിച്ചിത്രത്താഴില്‍ നിന്നും കടമെടുത്ത മറ്റ് രണ്ട് കഥാപാത്രങ്ങള്‍ ഇന്നസെന്റ് അവതരിപ്പിച്ച ഉണ്ണിത്താന്‍, ഗണേഷ് കുമാര്‍ അവതരിപ്പിച്ച ദാസപ്പന്‍ എന്നിവരാണ്. ഹൊറര്‍ ചിത്രമായതിനാല്‍ പ്രേക്ഷകരുടെ സമ്മര്‍ദ്ദം കുറയ്ക്കാനായി നാല് പാട്ടുകളും അല്‍പം ഹാസ്യവും ചിത്രത്തില്‍ കരുതിവെയ്ക്കുന്നുണ്ട്- പ്രിയന്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ റിലീസ് ചെയ്യത്തക്കവിധത്തില്‍ തയ്യാറാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മഴയൊരു വലിയ പ്രശ്‌നമാകുന്നുണ്ടെന്ന് പ്രിയന്‍ പറയുന്നു.

English summary
After teaming up for numerous slapstick comedies, director Priyadarshan and actor Mohanlal is for a change working together on a horror thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam