»   » പരാജയപ്പെടും എന്ന് എല്ലാവരും പറഞ്ഞ മമ്മൂട്ടി ചിത്രം, സൂപ്പര്‍ഹിറ്റാകും എന്ന് പറഞ്ഞത് ഒരാള്‍ മാത്രം!!

പരാജയപ്പെടും എന്ന് എല്ലാവരും പറഞ്ഞ മമ്മൂട്ടി ചിത്രം, സൂപ്പര്‍ഹിറ്റാകും എന്ന് പറഞ്ഞത് ഒരാള്‍ മാത്രം!!

Written By:
Subscribe to Filmibeat Malayalam

കരിയറില്‍ മമ്മൂട്ടി പൊട്ടിപൊളിഞ്ഞ് നില്‍ക്കുമ്പോഴാണ് ന്യൂ ഡല്‍ഹി എന്ന ചിത്രം റിലീസാകുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്. എന്നാല്‍ ഈ ചിത്രവും മമ്മൂട്ടിയുടെ വമ്പന്‍ പരാജയമായിരിക്കും എന്ന് പലരും വിധി എഴുതിയിരുന്നു, ഒരാളൊഴികെ.

new-delhi

ഉള്ളില്‍ ആളിക്കത്തുന്ന പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ക്രൂരനായി മാറി കൊലപാതക പരമ്പരകള്‍ സൃഷ്ടിയ്ക്കുന്നതാണ് ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയുടെ കഥ. നല്ലൊരു പാട്ടോ സഘട്ടനമോ കോമഡിയോ ഒന്നുമില്ലാത്ത ചിത്രം നിര്‍മിയ്ക്കാന്‍ ആരും തയ്യാറായില്ല. ഒമ്പതോളം നിര്‍മാതാക്കള്‍ കൈയ്യൊഴിഞ്ഞ ചിത്രം ഒടുവില്‍ ജോയി തോമസ് ഏറ്റെടുത്തു.


വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!


ഇത് സിനിമയാക്കിയാല്‍ ഓടില്ല എന്നും, മമ്മൂട്ടിയുടെ സിനിമയ്‌ക്കെല്ലാം പ്രേക്ഷകര്‍ റീത്ത് വയ്ക്കുന്ന കാലത്ത് മമ്മൂട്ടിയ്ക്ക് പകരം ലാലിനെ നായകനാക്കാം എന്നും ചില നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ പ്രിവ്യു കണ്ട ശേഷം ഒരാള്‍ മാത്രം പറഞ്ഞു, ന്യൂഡല്‍ഹി ഒരു വമ്പന്‍ വിജയമാകും എന്ന്.


new-delhi-priyadarshan

പറഞ്ഞത് മറ്റാരുമല്ല, പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെ പ്രവചനം ഫലിച്ചു, പരാജയപ്പെടും എന്ന് പലരും വിധി എഴുതിയ ന്യൂഡല്‍ഹി 1987 ജൂലൈ 24 ന് റിലീസ് ചെയ്തു. അമ്പത് ദിവസം പിന്നിടുമ്പോഴേക്കും മലയാളം അതുവരെ സൃഷ്ടിച്ച പല റെക്കോഡുകളും കടപുഴകി വീണു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

English summary
Priyadarshan predicted that Mammootty's New Delhi will be huge hit

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam