For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‍റെ ആദ്യ സിനിമ! സുകുമാരിച്ചേച്ചിയും മോഹന്‍ലാലുമുള്ള പാട്ട്! ഓര്‍മ്മക്കുറിപ്പുമായി പ്രിയദര്‍ശന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. മലയാളം മാത്രമല്ല അന്യഭാഷകളിലും സിനിമകളൊരുക്കാറുണ്ട് അദ്ദേഹം. കുട്ടിക്കാലം മുതലേ തന്നെ എഴുത്തിലും വായനയിലും താല്‍പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍, സുരേഷ് കുമാര്‍, സനല്‍ കുമാര്‍, ജഗദീഷ്, അശോക് കുമാര്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് പ്രിയദര്‍ശന്. മോഹന്‍ലാലായിരുന്നു ഈ ഗ്യാങ്ങില്‍ നിന്നും ആദ്യം സിനിമയിലേക്കെത്തിയത്. പൂച്ചയ്‌ക്കൊരു മുക്കുത്തിയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

  തന്റെ ആദ്യ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. മിഴികളില്‍ എന്ന ഗാനമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് സംവിധായകന്‍ എത്തിയത്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമയിലെ രംഗം, സുകുമാരി ചേച്ചിയുടെ ഓര്‍മ്മകളില്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷന്‍. മോഹന്‍ലാല്‍, ശങ്കര്‍, മേനക, നെടുമുടി വേണു, എംജി സോമന്‍, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ബൈജു, പൂജപ്പുര രവി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 100 ദിവസത്തിലധികം നിറഞ്ഞോടിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.

  സ്വന്തം മാതാപിതാക്കളാണ് പൂച്ചയ്‌ക്കൊരു മൂക്കുത്തിക്ക് പ്രേരണയായതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം അമ്മ തന്നോട് മിണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതിനായിരുന്നു അമ്മയ്ക്ക് പരിഭവം.
  തമാശ രംഗങ്ങള്‍ നിറഞ്ഞ ചിത്രങ്ങളുമായാണ് പ്രിയദര്‍ശന്‍ എത്താറുള്ളത്. ഹ്യൂമര്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ബുദ്ധിജീവി നടിക്കുന്നവര്‍ തന്‍റെ സിനിമകള്‍ കാണേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

  Priyadarshan

  പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയ്ക്ക് പ്രചോദനമായത് ചാള്‍സ് ഡിക്കന്‍സിന്റെ സ്‌ട്രെയിഞ്ച് ജെന്റില്‍മാന്‍ എന്ന നാടകമാണ്. അത് ഞാന്‍ ഓള്‍ ഇന്ത്യ റേഡിയോക്ക് വേണ്ടി ഒരിക്കല്‍ ചെയ്തിരുന്നു. പപ്പുവേട്ടന്റെ കഥാപാത്രം അതില്‍ നിന്നാണ് വരുന്നത്. ആ സിനിമയ്ക്ക് പീന്നീട് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ വഴക്കിടാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

  നാളെ രാവിലെ ഇവര്‍ സംസാരിക്കുകയില്ല എന്ന് നമുക്ക് തോന്നും. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ച് നടക്കുന്നത് കാണാം. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടമാണ്. രാത്രി 10 മണിക്ക് അച്ഛന്‍ പാട്ട് വയ്ക്കും. അമ്മയ്ക്കാണെങ്കില്‍ അപ്പോള്‍ ദേഷ്യവരും. കാരണം അമ്മയ്ക്ക് രാവിലെ നേരത്തേ എണീറ്റാല്‍ ഒരുപാട് ജോലികളുണ്ട്. ഈ കരച്ചില്‍ ഒന്നു നിര്‍ത്താമോ എന്ന് ചോദിച്ച് അമ്മ ദേഷ്യപ്പെടും. സുകുമാരി ചേച്ചിയുടെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ അവരില്‍ നിന്ന് പിറവിയെടുത്തതാണ്. .

  English summary
  Priyadarshan remembering his first movie, Facebook post went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X