»   » പോത്തേട്ടന്റെ ബ്രില്ല്യന്‍സിനൊപ്പം പ്രിയദര്‍ശന്റെ ബ്രില്ല്യന്‍സും! ട്രെയിലറിന് രണ്ടുതരം പ്രതികരണം!

പോത്തേട്ടന്റെ ബ്രില്ല്യന്‍സിനൊപ്പം പ്രിയദര്‍ശന്റെ ബ്രില്ല്യന്‍സും! ട്രെയിലറിന് രണ്ടുതരം പ്രതികരണം!

Posted By:
Subscribe to Filmibeat Malayalam

പോത്തേട്ടന്റെ ബ്രില്ലിന്‍സിന് പിന്നാലെ പ്രിയദര്‍ശന്റെ ബ്രില്ലിന്‍സും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്കായി തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് നിമിര്‍. ഉദനിധി സ്റ്റാലിന്‍ നായകനാവുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലറായിരുന്നു റിലീസ് ചെയ്തിരുന്നത്.

ബോക്‌സ് ഓഫീസില്‍ തരംഗമായത് ഇക്കയോ, ഷാജി പാപ്പനോ? പിന്നാലെ എത്തിയ സിനിമകള്‍ക്കും മികച്ച തുടക്കം!!

പുറത്ത് വന്ന ഉടനെ തന്നെ ട്രെയിലര്‍ മലയാളത്തിലും ഹിറ്റായിരിക്കുകയാണ്. രണ്ട് തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ട്രെയിലറിന് കിട്ടിയിരിക്കുന്നത്. റീമേക്ക് സിനിമയാണെങ്കിലും ചിത്രം ഒരിക്കലും മഹേഷിന്റെ കോപ്പിയടി ആയിരിക്കില്ലെന്ന്് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടി പുറത്ത് വന്ന ട്രെയിലറില്‍ നിന്നും കിട്ടിയിരിക്കുകയാണ്.

nimir

ഫഹദ് അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രം തമിഴിലെത്തുമ്പോള്‍ ശെല്‍വനാവുകയാണ്. ഉദയനിധി സ്റ്റാലിനാണ് ആ വേഷം ചെയ്യുന്നത്. ജിംസിയായി നമിതയും സൗമ്യയായി പാര്‍വതി നായരുമാണ് നിമിറില്‍ അഭിനയിക്കുന്നത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭിനയം കൊണ്ട് 2017 സ്വന്തമാക്കിയ ആ മികച്ച താരങ്ങള്‍ ഇവരാണ്! താരരാജാക്കന്മാരില്ലേ?

മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥ കോര്‍ത്തിണക്കിയ സിനിമ തമിഴിലെത്തുമ്പോള്‍ ഹിന്ദു കുടുംബത്തിന്റെ കഥയായി മാറുകയാണ്. മാത്രമല്ല ഇടുക്കിയെ പശ്ചാതലമാക്കി വന്ന സിനിമയ്ക്ക് പകരം തമിഴ്‌നാട്ടിലെ രീതികളുമായി ചേര്‍ന്നുള്ള കഥയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 26 നായിരിക്കും സിനിമ റിലീസ് ചെയ്യുന്നത്.

English summary
Priyadarshan's next Nimir trailer gets a mixed reaction

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X