For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമൂഴം പ്രിയദര്‍ശനിലേക്കോ? എംടി ക്കും അമിതാഭ് ബച്ചനുമൊപ്പമുള്ള ആഗ്രഹം പൂവണിയുന്നത് ഇങ്ങനെയോ?

  |
  Priyadarshan To Direct Randaamoozham? | രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ആര്? | FilmiBeat Malayalam

  തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു രണ്ടാമൂഴം. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല പ്രചരിച്ചിരുന്നത്. എംടി വാസുദേവന്‍ നായരായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഒടിയന് പിന്നാലെയായി രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്. ഒടിയന്‍ വൈകിയതോടെ രണ്ടാമൂഴവും അനിശ്ചിതത്വത്തിലാവുകയായിരുന്നു. സിനിമയുടെ തിരക്കഥ തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുമൊക്കെയായിരുന്നു പിന്നീട് നടന്നത്.

  രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പിന്നീട് ആരാധകരെ അലട്ടിയത്. അത്തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ഈ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു സംവിധായകന്‍ ആവര്‍ത്തിച്ചത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്ന ശുഭപ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. അടുത്തിടെ ഒടിയന്റെ വിജയാഘോഷത്തിനിടയിലും ഇതേക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. രണ്ടാമൂഴവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. അതിനിടയിലാണ് അമരക്കാരനായി പ്രിയദര്‍ശന്‍ എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയത്.

  ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസമായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. ബിഗ് ബിയെ അഭിനന്ദിച്ച് സിനിമാലോകവും ആരാധകരും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അഭിനന്ദനങ്ങള്‍ ശ്രദ്ധേയമായി മാറിയത്. മലയാളത്തില്‍ നിന്നുള്ള താരങ്ങളും സംവിധായകരുമൊക്കെ അഭിനന്ദപ്രവാഹവുമായി എത്തിയിരുന്നു. പ്രിയദര്‍ശനും അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയദര്‍ശന്‍ ബിഗ് ബിക്ക് ആശംസ അറിയിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചുമൊക്കെ പ്രിയദര്‍ശന്‍ വാചാലനായിരുന്നു. 40ലധികം പരസ്യങ്ങളിലാണ് തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അവയില്‍ ഒരു പരസ്യം നിങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നുവെന്നും പ്രിയദര്‍ശന്‍ കുറിച്ചിരുന്നു. അദ്ദേഹം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ജീവിതത്തില്‍ ഇനി സാധിക്കണമെന്നാഗ്രഹമുള്ള വലിയ മോഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അമിതാഭ് ബച്ചന്‍, എംടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഈ സ്വപ്‌നം അധികം വൈകാതെ പൂവണിയുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കുറിച്ചിരുന്നു. ഈ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് രണ്ടാമൂഴത്തിലേക്ക് അദ്ദേഹം എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ച തുടങ്ങിയത്.

  മോഹന്‍ലാലും പ്രിയദര്‍ശനും മരക്കാറിന്റെ അറബിക്കടലിന്റെ സിംഹത്തിലൂടെ വീണ്ടും ഒരുമിച്ച് എത്തുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇവരെത്തുന്നത്. മഞ്ജു വാര്യരും മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും വിഎഫ്എക്‌സ് ജോലികള്‍ പുരോഗമിച്ച് വരികയാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

  ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിക്കുന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കിടയില്‍ വെച്ച് സിനിമയുടെ ക്ലിപ്പിംഗ്‌സുകള്‍ പുറത്തുവിട്ടിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ മികച്ച കൈയ്യടിയായിരുന്നു നല്‍കിയത്. ഇപ്പോള്‍ കണ്ടത് ഒരു മലയാള സിനിമയിലെ രംഗങ്ങളാണോ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

  2019 ൽ 100 കോടിയിൽ കുറഞ്ഞ സമയം കൊണ്ട് കുഞ്ഞാലിമരക്കാരും. 1996 ൽ മറ്റാർക്കും ചിന്തിക്കാൻ കഴിയുന്നതിന്റെ അപ്പുറം ലെവലിൽ കലാപാനിയും,

  തമിഴിൽ ചെന്നു വിസ്മയം തീർത്ത കാഞ്ചിവരവുംഎടുത്ത താങ്കൾ തന്നെയാണ് രണ്ടാമൂഴം സെല്ലുലോയിഡിൽ ആക്കാൻ ഏറ്റവും യോഗ്യൻ. അമിതാബ് ജീയെയും രണ്ടാമൂഴത്തിൽ അഭിനയിപ്പിച്ചാൽ താങ്കൾ പറഞ്ഞ രണ്ടു മോഹങ്ങളും ഒരുമിച്ചു നടക്കും. മാത്രമോ മലയാളസിനിമയ്ക്കും എംടിയ്ക്കും മോഹൻലാലിനും പിന്നെ ഇന്ത്യൻ സിനിമയ്ക്കും നൽകാവുന്ന ഏറ്റവും വലിയ സമർപ്പണം കൂടെ ആവുംം ഇതെന്നായിരുന്നു ഒരാളുടെ കമന്‍റ്.

  English summary
  Social Media Discussions About Randamoozham.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X