»   » വേര്‍പിരിഞ്ഞുവെങ്കിലും എല്ലാം അറിയുന്നുണ്ട്, ലിസിയുടെ പുതിയ സംരംഭത്തിന് ആശംസയുമായി പ്രിയദര്‍ശന്‍ !

വേര്‍പിരിഞ്ഞുവെങ്കിലും എല്ലാം അറിയുന്നുണ്ട്, ലിസിയുടെ പുതിയ സംരംഭത്തിന് ആശംസയുമായി പ്രിയദര്‍ശന്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനെത്തിയ നായികയെ ജീവിത സഖിയാക്കാനുള്ള സംവിധായകന്റെ തീരുമാനത്തിനൊപ്പം സിനിമാക്കാരും പ്രേക്ഷകരും ഒരുപോലെ യോജിച്ചു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിഞ്ഞു. ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയൊരു വിവാഹ മോചനമായിരുന്നു ഇവരുടേത്.

പരസ്പരം പഴി ചാരാതെ മാന്യമായി ഇരുവരും വേര്‍പിരിഞ്ഞു. പ്രിയദര്‍ശനും ലിസിയും വിവാഹ മോചിതരായതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അഞ്ജാതമാണ്. പരസ്പരം കുറ്റപ്പെടുത്തുകയോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അസാധ്യ പെര്‍ഫോമന്‍സോ ഒന്നുമില്ലാതെ തികച്ചും മാന്യമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട്. ഇതിനുള്ള തെളിവാണ് സംവിധായകന്റെ പേസ്ബുക്ക് പോസ്റ്റ്. ലിസിയുടെ പുതിയ സംരംഭത്തിന് ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ആശംസ അറിയിച്ചിട്ടുള്ളത്.

ലിസിക്ക് ആശംസയുമായി പ്രിയദര്‍ശന്‍

ചെന്നൈയില്‍ പുതുതായി ഡബ്ബിംഗ് സ്റ്റുഡിയോ തുടങ്ങിയ ലിസി ലക്ഷ്മിക്ക് ആശംസകള്‍ നേരുന്നു. കമല്‍ഹസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തതെന്നും പ്രിയദര്‍ശന്‍ കുറിച്ചിട്ടുണ്ട്. വേര്‍പിരിഞ്ഞുവെങ്കിലും പ്രിയദര്‍ശനും ലിസിയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നതിന് ഇതില്‍പ്പരം മികച്ചൊരു തെളിവ് ആവശ്യമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സംവിധായകന് അഭിനന്ദനം

തിരിച്ച് വരില്ലെന്നറിഞ്ഞിട്ടും ലിസിയെ ഇത്രമാത്രം സ്‌നേഹിക്കുന്ന സംവിധായകന്റെ മനസ്സിനെ അഭിനന്ദിക്കുന്നുവെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. തന്റെ ജീവിതത്തില്‍ നിന്നും വേര്‍പിരിഞ്ഞ് പോയ ലിസിക്ക് ആശംസ നല്‍കുന്ന സംവിധായകന് സോഷ്യല്‍ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയിലൂടെ തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്

എണ്‍പതുകളിലെ മലയാള സിനിമ പ്രിയദര്‍ശന്റേതു കൂടിയായിരുന്നു.നിരവധി സിനിമകളുമായി സംവിധായകന്‍ തിളങ്ങി നിന്നിരുന്ന സമയം. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് ലിസി അഭിനയ രംഗത്തേക്ക് എത്തിയതും. ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്.

എതിര്‍പ്പുകളെ മറികടന്ന് ഒരുമിച്ചു

സിനിമയില്‍ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതോടെ ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചു. ഇരുവീട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു ലഭിച്ചത്. എതിര്‍പ്പുകളെ മറിടകന്ന് 1990 ഡിസംബര്‍ 13 ന് ഇരുവരും വിവാഹിതരായി. 24 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധം ഇരുവരും അവസാനിപ്പിച്ചത് 2014 ലാണ്.

മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍. തമിഴ് പ്രേക്ഷകര്‍ക്ക് കൂടി ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ചെയ്യുന്നത്.

സ്വന്തമായി ഡബ്ബിംഗ് സ്റ്റുഡിയോ

ചെന്നൈയില്‍ സ്വന്തമായി ഡബ്ബിംഗ് സ്റ്റുഡിയോ തുടങ്ങുന്നുവെന്ന് നേരത്തെ ലിസി അറിയിച്ചിരുന്നു. കമല്‍ഹസ്സനാണ് സ്റ്റുഡിയോ ഉദ്ഘാടനെ ചെയ്തത്. ലിസിക്ക് ആശംസ അറിയിച്ച് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ അറിയുന്നത്.

English summary
Priyadarshan facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam