»   » അപ്പു അച്ഛനേക്കാള്‍ വലുതാവട്ടെ, പ്രണവിന് ആശംസയുമായി പ്രിയദര്‍ശന്‍ !!

അപ്പു അച്ഛനേക്കാള്‍ വലുതാവട്ടെ, പ്രണവിന് ആശംസയുമായി പ്രിയദര്‍ശന്‍ !!

By: Nihara
Subscribe to Filmibeat Malayalam

സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയൊരു കാര്യത്തിനാണ് ബുധനാഴ്ച തുടക്കം കുറിച്ചിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ മകന്‍റെ സിനിമാ അരങ്ങേറ്റത്തിനായി പ്രേക്ഷക ലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ പ്രണവ് നായകനായെത്തുന്ന ചിത്രത്തിന് ആദിയെന്നാണ് പേര് നല്‍കിയിട്ടുള്ളത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് വളരെയേറെ സന്തോഷം നിറഞ്ഞ മണിക്കൂറുകളാണ് കടന്നുപോയത്. അച്ഛന്റേയും മകന്റേയും സിനിമയ്ക്ക് ഒരേ വേദിയില്‍ വെച്ചാണ് തുടക്കം കഉരിച്ചത്. ചടങ്ങുകള്‍ക്ക് സാക്ഷിയായി ഭാര്യയും മകളും സദസ്സിലുണ്ടായിരുന്നു. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് സിനിമയിലെ പ്രമുഖര്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

Pranav mohanlal

ഇന്നലെ വരെയുള്ള മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിക്കാനാണ് പ്രണവ് വന്നിരിക്കുന്നതെന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്നലെ വരെ മലയാളക്കരയില്‍ ഒരുപാട് യുവതാരമേള ഉണ്ടായിരിക്കാം, പക്ഷേ ഇന്ന് അവതരിച്ചിരിക്കുന്ന ഈ താരം ഒരു ഒന്നൊന്നര തരമാണെന്ന് പറഞ്ഞേക്കെന്നാണ് പോസ്റ്റിനു കീഴില്‍ ഒരാള്‍ കുറിച്ചിട്ടുള്ളത്. രാജാവിന്‍റെ മകനെന്നും ചിലര്‍ പ്രണവിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

Mohanlal family

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. ആത്മസുഹൃത്തിന്‍റെ മകന്‍റെ അരങ്ങേറ്റത്തിന് ആശംസയുമായി പ്രിയദര്‍ശനും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ ആശംസ അറിയിച്ചിട്ടുള്ളത്. അപ്പു അച്ഛനേക്കാള്‍ വലുതാവട്ടൈ എന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. ഒപ്പം മോഹന്‍ലാലും മകനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Priyadarshan's wishes to Pranav .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam