»   » സംവിധായകന്‍ പ്രിയദര്‍ശന്‍ അതിഥി താരമാകുന്നു

സംവിധായകന്‍ പ്രിയദര്‍ശന്‍ അതിഥി താരമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Priyadarshan
ചലച്ചിത്രത്തിന്റെ അണിയറക്കാന്‍ ഇടയ്ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയെന്നത് പുതിയ കാര്യമല്ല, സംവിധായകരും ഗായകരും എന്നുവേണ്ട അഭിനേതാക്കളെന്ന ടാഗില്ലാത്ത പലരും ഇടയ്ക്ക് ചിലപ്പോഴെല്ലാം ചില അതിഥി വേഷങ്ങളുമായി വെള്ളിത്തിരയില്‍ എത്താറുണ്ട്. ലോഹിതദാസ്, ഫാസില്‍, ബ്ലസ്സി തുടങ്ങി പല സംവിധായകരും ഇത്തരത്തില്‍ പലചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതിനോടകം തന്നെ വലിയ വാര്‍ത്തയായ ബ്ലസ്സിച്ചിത്രം കളിമണ്ണിലൂടെയാണ് പ്രിയദര്‍ശന്‍ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നുണ്ടെന്നകാര്യം സംവിധായകന്‍ ബ്ലസ്സി സ്ഥിരീകരിച്ചുകഴിഞ്ഞു.

ശരിയാണ് കളിമണ്ണില്‍ അതിഥിതാരമായി എത്താമെന്ന് പ്രിയദര്‍ശന്‍ സമ്മതിച്ചിട്ടുണ്ട്, പ്രിയദര്‍ശനായിത്തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്. അടുത്തുതന്നെ അദ്ദേഹമുള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കും. ഒരുപാട് നിര്‍ബ്ബന്ധിച്ച ശേഷമാണ് അദ്ദേഹം ഇത്തരത്തിലൊരു വേഷം ചെയ്യാന്‍ തയ്യാറായത്- ബ്ലസ്സി പറയുന്നു. ബ്ലസ്സി കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പ്രിയദര്‍ശന്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന കളിമണ്ണില്‍ ശ്വേത മേനോനാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചുവെന്നതിന്റെ പേരില്‍ ഇതിനകം തന്നെ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരുന്നു. ശ്വേതയുടെ പ്രസവത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ വിശ്രമം കഴിഞ്ഞ് ശ്വേതയെത്തിയതോടെ ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് തുടങ്ങിയിരിക്കുകയാണ്. മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്. ശ്വേതയുടെ മകളും ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം.

English summary
Blessy's next film, Kalimannu, is getting bigger by the day. The latest news from the camp is that the director has roped in Priyadarshan to do a cameo in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam