TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രിയന് ലാലിനെ വിട്ട് യുവതാരങ്ങള്‍ക്കു പുറകേ?
സിനിമയില്‍ പലപ്പോഴും പലകൂട്ടുകെട്ടുകളും സൂപ്പര്‍ഹിറ്റായി മാറാറുണ്ട്. നായകനടന്മാര്, നായകനും നായികയും, സംവിധായകന് നായകന്, എന്നിങ്ങനെ പലതരത്തിലുള്ള കൂട്ടുകെട്ടുകള്‍ ക്ലിക്കാവുകയും പിന്നീട് ഇതേ കൂട്ടുകെട്ടുമായി പല ചിത്രങ്ങള്‍ വരുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ എണ്‍പതുകളില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടില്‍ മലയാളത്തിന് ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് കണക്കില്ല. മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതിന്റെയും സംവിധായകന് പ്രിയദര്‍ശനായിരുന്നു.
ഒരുകാലത്തിന് ശേഷം ഈ കൂട്ടുകെട്ട് പതിവായി ചിത്രങ്ങള്‍ ചെയ്യുന്നത് നിലച്ചു. മോഹന്‍ലാല്‍ സൂപ്പര്താരമാവുകയും പ്രിയന് സൂപ്പര്‍ സംവിധായകനായി ഭാഷയുടെ അതിരുകള്‍ ഭേദിയ്ക്കുകയും ചെയ്തു. എന്നാലും വര്‍ഷത്തിലൊന്ന് എന്ന തരത്തില്‍ ലാല്‍-പ്രിയന് കൂട്ടുകെട്ടില്‍ ചിത്രങ്ങള്‍ വരുന്നുണ്ട്. ഇപ്പോഴും അവയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഏറെയാണുതാനും. പക്ഷേ എണ്‍പതുകളിലും തൊണ്ണൂറുകളുമെല്ലാം അവരുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്ന പുതുമയും രസങ്ങളും ഇപ്പോഴത്തെ ചിത്രങ്ങള്‍ക്ക് നല്കാന് കഴിയുന്നുണ്ടോ. ഇല്ലെന്ന് തന്നെ വേണം പറയാന്‍. അടുത്തകാലത്ത് ഇറങ്ങിയ പ്രിയന്-ലാല്‍ ചിത്രങ്ങളില്‍ പലരും പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. വമ്പന്‍ പരസ്യങ്ങളും പ്രചാരണങ്ങളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും ഈ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രങ്ങള്‍ പലതും കാര്യമായ തരംഗങ്ങളൊന്നുമുണ്ടാക്കാതെ വന്നുപോവുകയാണ്.

ഇപ്പോള്‍ പ്രിയദര്ശന് മലയാളത്തില്‍ മോഹന്‍ലാലിനെ വിട്ട് മറ്റ് യുവതാരങ്ങളെ കൂട്ടുപിടിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ഒരു ചിത്രം പ്രിയന് ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ജയസൂര്യയെ നായകനാക്കി മറ്റൊരു ചിത്രവും പ്രിയന് ഒരുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മലയാളത്തില്‍ ന്യൂജനറേഷന് യുഗം പിറന്നപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പുറകേ പോയിരുന്ന പല സംവിധായകരും തങ്ങളുടെ രീതികള്‍ മാറ്റുകയും യുവതാരനിരയെ പരീക്ഷിച്ച് വിജയം കാണുകയും ചെയ്തു. ലാല്‍ ജോസ്, സത്യന് അന്തിക്കാട് തുടങ്ങിയ സംവിധായകരെല്ലാം ഇത്തരം മാറ്റങ്ങള്‍ പരീക്ഷിച്ച് വിജയിച്ചവരാണ്. ഇപ്പോള്‍ പ്രിയനും ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് കേള്‍ക്കുന്നത്. പുതിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഉണ്ടാകില്ലെങ്കിലും ഇന്നസെന്റ്, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയ പതിവ് താരങ്ങള്‍ ഉണ്ടാകുമത്രേ. ചിത്രത്തിന് പ്രിയന്‍തന്നെ തിരക്കഥയൊരുക്കുമെന്നും, പതിവ് പ്രിയന് സ്റ്റൈല്‍ ചിത്രമായിരിക്കില്ല ഇതെന്നും കേള്‍ക്കുന്നുണ്ട്.
ചന്ദ്രലേഖ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പലചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും ഇവയൊന്നും പഴയതുപോലെ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. അറബിം ഒട്ടകവും പി മാധവന് നായരും, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലെല്ലാം മികച്ച താരനിരയുണ്ടായിട്ടും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.