»   » കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച ദീപ, പ്രിയത്തിലെ ആനി ഇപ്പോള്‍ എവിടെയാണെന്നറിയുമോ??

കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച ദീപ, പ്രിയത്തിലെ ആനി ഇപ്പോള്‍ എവിടെയാണെന്നറിയുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് സിനിമയില്‍ നിന്നും പലരും അപ്രത്യക്ഷമാവാറുമുണ്ട്. എന്നാലും പ്രേക്ഷകര്‍ അവരെ മറക്കില്ല. അത്തരത്തില്‍ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ദീപാ നായര്‍.

മോഹന്‍ലാലിന് ഇത്രയുമധികം ആരാധികമാരുണ്ടായതിനു പിന്നിലെ കാരണത്തെക്കുറിച്ച് സറീനാ വഹാബ് !!

പേരു പറഞ്ഞാല്‍ മനസ്സിലായെങ്കിലും സിനിമ പറഞ്ഞാല്‍ ദീപാ നായരെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പ്രിയമെന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച നായികയാണ് ദീപാ നായര്‍. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ആന്റിയായി വേഷമിട്ട താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറന്നു കാണില്ല. 200 ലാണ് പ്രിയം സിനിമ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകര്‍ ദീപയെവിടാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബാലു ഉപ്പും മുളകുമായി ബിഗ് സ്‌ക്രീനിലേക്ക് !!

സിനിമ വളരെ വിശാലമായ ലോകമാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി നൂറു കണക്കിന് പുതുമുഖങ്ങളാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രത്തോടെ തന്നെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരങ്ങളെപ്പോലും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

പ്രിയത്തിലെ നായികയെ മറക്കാന്‍ പറ്റുമോ

കുഞ്ചാക്കോ ബോബന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രിയം സിനിമയിലെ നായികയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ബാലതാരങ്ങളായ അശ്വിന്‍ തമ്പി, അരുണ്‍, മഞ്ജിമ മോഹന്‍ തുടങ്ങിയവരോടൊപ്പം വീട്ടിലേക്ക് വരുന്ന ആനിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് താരം എവിടെയാണെന്നുള്ള അന്വേഷണം.

ആദ്യ ചിത്രത്തിലൂടെ തിളങ്ങി

തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയാണ് താരം സിനിമയില്‍ അഭിനയിച്ചത്.

പഠനത്തിനിടയില്‍ നിന്നും സിനിമയിലേക്ക്

പഠനത്തിനിടയിലാണ് ദീപ സിനിമയില്‍ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം വളരെ പെട്ടെന്നു തന്നെ സിനിമയോട് വിട പറയുകയും ചെയ്തു.

പഠിക്കാന്‍ ബ്രേക്കടെുത്തു

പഠനത്തിനിടയില്‍ നിന്നും സിനിമയിലേക്കെത്തിയ ദീപാ നായര്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനായി സിനിമയില്‍ നിന്നും ബ്രേക്കെടുത്തു. എന്നാല്‍ ആ ബ്രേക്ക് സിനിമയില്‍ നിന്നും എന്നന്നേക്കുമുള്ള ബ്രേക്കായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

കാത്തിരുന്ന സംവിധായകര്‍ക്ക് നിരാശ

ചക്രം, ദേവദൂതന്‍ തുടങ്ങിയ സിനിമകളിലെ നായികാ വേഷം ദീപാനായര്‍ക്ക് വേണ്ടി സംവിധായകര്‍ മാറ്റി വെച്ചതായിരുന്നു. എന്നാല്‍ പഠനത്തിനു ശേഷം ജോലിയുമായി സിനിമയില്‍ നിന്നും അകലുകയായിരുന്നു ദീപാ നായര്‍.

പഠനത്തിനിടയില്‍ത്തന്നെ ജോലി ലഭിച്ചു

പഠനം മുഴുമിക്കുന്നതിനിടയില്‍ത്തന്നെ ദീപയ്ക്ക് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല. ആദ്യ ചിത്രത്തോടെ തന്നെ അഭിനയത്തിന് താരം ഫുള്‍ സ്റ്റോപ്പിട്ടു.

വിദേശത്ത് സെറ്റിലാണ്

പ്രിയത്തിലെ നായിക ഇപ്പോള്‍ എവിടെയുണ്ടെന്നുള്ള പ്രേക്ഷകര്‍ നിരന്തരം ചോദിച്ചിരുന്നു. കുടുംബിനിയായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുകയാണ് താരമിപ്പോള്‍. കലയോടുള്ള ഇഷ്ടം ഇപ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന താരം നൃത്തത്തെ ഇപ്പോഴും കൂടെ നിര്‍ത്തുന്നുണ്ട്.

English summary
Priyam Actress Deepa Nair is here.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam